പിണറായി പുലിമുരുകനെങ്കില്‍ ഉമ്മന്‍ചാണ്ടി തോപ്പില്‍ജോപ്പനെന്ന് കോണ്‍ഗ്രസ് നേതാവ് കെസി അബു; ഇരട്ടച്ചങ്കനെ നേരിടാന്‍ മൂന്ന് ചങ്കുള്ള കെ സുധാകരനുണ്ടെന്നും പ്രഖ്യാപനം

പുലിയെ ജോപ്പന്‍ പണ്ടേ ഇടിച്ചതാണെന്ന് കെ സി അബു. ഇപ്പോളിതാ ഉമ്മന്‍ചാണ്ടിയെയും പിണറായി വിജയനെയും ഒന്ന് താരതമ്യം ചെയ്യുകയാണ് കെസി അബു. ആ താരതമ്യം ഒരിത്തിരി കടന്നുപോയില്ലേ എന്നാണ് പലരും ചോദിക്കുന്നത്. പിണറായി വിജയന്‍ കോഴിക്കോട്ടെത്തി പുലിമുരുകനായെങ്കില്‍ തോപ്പില്‍ജോപ്പനായി ഉമ്മന്‍ചാണ്ടിയും വരുന്നുണ്ടെന്ന് കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ കെസി അബു. ഒപ്പം പിണറായിക്ക് മറുപടി നല്‍കാന്‍ മൂന്ന് ചങ്കുള്ള നേതാവായ കെ സുധാകരനും വരുന്നുണ്ട്. രാഷ്ട്രീയത്തേക്കാള്‍ തനിക്ക് ഏറെ ഇഷ്ടം സിനിമാ അഭിനയമായിരുന്നെന്നും അബു വെളിപ്പെടുത്തി
നിയമസഭാ സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കോഴിക്കോട്ടെത്തി സ്വാശ്രയ സമരത്തെ പരിഹസിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോഴാണ് കെ സി അബു സിനിമയെ കൂട്ടുപിടിച്ചത്. പുലിമുരുകന് പിന്നാലെ തോപ്പില്‍ ജോപ്പനുമെത്തുന്നുവത്രേ. ഒപ്പം കെ സുധാകരന് മൂന്ന് ചങ്കുണ്ടെന്ന കണ്ടെത്തലും, ആ മുന്നറിയിപ്പും. പിന്നെ ഒരു വെളിപ്പെടുത്തല്‍ കൂടി നടത്തി കെസി അബു. താന്‍ ആഗ്രഹിച്ച് ഒരു രാഷ്ട്രീയക്കാരന്‍ ആകാനല്ല, ഒരു കാലാകാരന്‍ ആകാനാണ്.ഇനി ഒന്നും ആഗ്രഹിച്ചിട്ട് കാര്യമില്ലെന്ന് സവിനയം കെസി അബു പറയുമ്പോഴും അഭിനയത്തില്‍ ഒരു കൈ നോക്കാനുള്ള യൗവ്വനമൊക്കെ അബുവിനുണ്ടെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്.
നൂറുകോടിയിലേക്ക് മുന്നേറുന്ന സിനിമയെ എതിരാളിക്ക് കൊടുത്ത്, തീയറ്ററില്‍ ഇപ്പോള്‍ തന്നെ ആളില്ലാത്ത സിനിമയെ സ്വന്തം നേതാവിന് കൊടുത്ത കെസി അബുവിന്റെ വിനയം കണ്ട് കണ്ണുതള്ളാനാണ് കോണ്‍ഗ്രസുകാരുടെ വിധി. പാവപ്പെട്ട കെസി അബു നിരുപദ്രവകരമായി പറഞ്ഞത് സെല്‍ഫ് ട്രോളാകുമെന്നുറപ്പ്.
https://www.facebook.com/Malayalivartha