കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ചൊവ്വാഴ്ച ഹര്‍ത്താല്‍

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയില്‍ ഹര്‍ത്താലിന് പാര്‍ട്ടി ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയെന്ന് സിപിഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറി മോഹനനെ ഒരുസംഘം അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മോഹനന്‍ ജോലി ചെയ്തിരുന്ന ഷാപ്പില്‍ കയറിയാണ് അക്രമികള്‍ ആക്രമണം നടത്തിയത്. സ്ഥലത്തു നിന്നും രക്ഷപ്പെട്ട സംഘത്തിന് വേണ്ടി പോലീസ് അന്വേഷണം തുടങ്ങി. മോഹനന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സിപിഎം പ്രവര്‍ത്തകന്‍ അശോകനും വെട്ടേറ്റു. ഇയാളെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിച്ചു. ആസുത്രിതമായാണ് സംഘം കൊലപാതകം നടത്തിയതെന്നും സിപിഎം ആരോപിച്ചു.
https://www.facebook.com/Malayalivartha