കണ്ണൂരില്‍ ഇന്ന് സിപിഎം ഹര്‍ത്താല്‍

പാതിരിയാട് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം മോഹനന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎം ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഇന്നലെയാണ് മോഹനനെ ഒരു സംഘംപേര്‍ ചേര്‍ന്ന് വെട്ടിക്കൊലപ്പെടുത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രാവിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മോഹനന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങും. വിവിധ കേന്ദ്രങ്ങളിലെ പൊതുദര്‍ശനത്തിന് ശേഷം പത്തുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha