ഗവ. പ്ലീഡര്‍ നിയമനത്തിനും ബന്ധുക്കള്‍ക്ക് തന്നെ മുന്‍ഗണന

പിന്‍വാതില്‍ നിയമനത്തിലൂടെ മന്ത്രിമാരുടെ ബന്ധുക്കള്‍ക്ക് വിവിധ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി നല്‍കിയ വിവാദം വിട്ടുമാറുന്നതിനു മുമ്പ് എല്‍.ഡി.എഫ് സര്‍ക്കാര്‍ വീണ്ടും വെട്ടിലാവുന്നു. ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിലും നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതാണ് പുതിയ വിവാദത്തിന് വഴിതെളിച്ചിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാക്കളുടെ ബന്ധുക്കളാണ് പ്ലീഡര്‍ നിയമന പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്റെ സഹോദരന്റെ മകളുടെ ഭര്‍ത്താവും ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സര്‍ക്കാര്‍ അഭിഭാഷക പട്ടികയിലുണ്ട്.
അഴിമതി ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്റെ മകളുമായ സോണിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗവണ്‍മെന്റ് പ്ലീഡറായി.പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എം.സി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചിട്ടുണ്ട്.
വ്യവസായ മന്ത്രി ഇപി ജയരാജന്റെ ഭാര്യാ സഹോദരിയുടെ മകനും എംപി പികെ ശ്രീമതിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ(കെഎസ്‌ഐഇഎല്‍) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തു നിയമിച്ചത് വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് സുധീര്‍ നമ്പ്യാരെ ആ സ്ഥാനത്തു നിന്ന് മാറ്റുകയും ചെയ്തു.
https://www.facebook.com/Malayalivartha


























