സാന്‍ജോസിന് മരണമില്ല; പുതുജീവന്‍ നല്‍കിയത് ആറുപേര്‍ക്ക്

വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌കമരണം സംഭവിച്ച് അകാലത്തില്‍ പൊലിഞ്ഞ സാന്‍ജോസ് ഇനി ആറുപേരിലൂടെ ജീവിക്കും. രാമങ്കരി മാമ്പുഴക്കരി കാക്കനാട് സണ്ണി മിനി ദമ്പതികളുടെ മകന്‍ സാന്‍ജോസ് ജോസഫി(20) ന്റെ അവയവങ്ങളാണ് ആറുപേര്‍ക്ക് പുതുജീവനേകിയത്. ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജിതേഷി(32) നാണ് സാന്‍ജോസിന്റെ ഹൃദയം തുന്നിച്ചേര്‍ത്തത്.
കരള്‍ തിരുവനന്തപുരത്തെ കിംസ് ആശുപത്രിക്കും വൃക്കകള്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജാശുപത്രിക്കും കണ്ണുകള്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിക്കും കൈമാറി. സാന്‍ ജോസിന്റെ ഹൃദയം തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ നിന്ന് റോഡുമാര്‍ഗം പോലീസ് സഹായത്തോടെ എറണാകുളം ലിസി ആശുപത്രിയില്‍ ഒരു മണിക്കൂര്‍ പത്തു മിനിട്ടു കൊണ്ട് എത്തിക്കുകയായിരുന്നു.
വളരെ ഗുരുതര നിലയില്‍ ലിസി ആശുപത്രിയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ഐടി കമ്പനിയിലെ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ജിതേഷിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള യത്‌നങ്ങള്‍ക്കാണ് സാന്‍ജോസിന്റെ ഉറ്റവരുടെ ഹൃദയവിശാലതയില്‍ പ്രതീക്ഷയായത്. കേരളസര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കെ.എന്‍.ഒ.എസ്. (മൃതസഞ്ജീവനി) വഴി തമിഴ്‌നാട്ടില്‍നിന്നു ജിതേഷിനായി ഹൃദയം എത്തിക്കാനുള്ള ശ്രമം കഴിഞ്ഞയാഴ്ച ഉപേക്ഷിച്ചിരുന്നു. തുടര്‍ന്ന് 70 ലക്ഷത്തോളം രൂപ മുടക്കി വിദേശത്തുനിന്നു ലെഫ്റ്റ് വെന്‍ട്രിക്കുലാര്‍ അസിസ്റ്റ് ഡിവൈസ് (എല്‍.വി.എ.ഡി) എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. അതിനിടെയാണ് സര്‍ക്കാരിന്റെ മൃതസജ്ഞീവനി പദ്ധതി ജിതേഷിനു വീണ്ടും തുണയായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ചങ്ങനാശേരിയില്‍ നിന്ന് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങവെ സാന്‍ജോസ് അപകടത്തില്‍ പെട്ടത്. എ.സി. റോഡില്‍ മനയ്ക്കച്ചിറ പാലത്തിനു പടിഞ്ഞാറു ഭാഗത്ത് റിസോര്‍ട്ടിന് സമീപം പാഴ്‌സല്‍ ലോറി ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ സാന്‍ജോസിനെ നാട്ടുകാര്‍ ഉടന്‍ ചങ്ങനാശേരിയിലെ എന്‍.എസ്.എസ്. മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ചു. ബന്ധുക്കള്‍ അവയവദാന സന്നദ്ധത അറിയിച്ചതോടെ ആശുപത്രി അധികൃതര്‍ മൃതസഞ്ജീവനിയുമായി ബന്ധപ്പെട്ടു. ഉടന്‍ മൃതസഞ്ജീവനിയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നും സാന്‍ജോസിന്റെ അവയവങ്ങള്‍ക്ക് അനുയോജ്യരായവരെ കണ്ടെത്തുകയായിരുന്നു. സാന്‍ജോസിന്റെ സംസ്‌കാരം മാമ്പുഴക്കരി ലൂര്‍ദ് മാതാ പള്ളില്‍ നടന്നു. മിനര്‍വ, ക്രിസ്റ്റീന എന്നിവര്‍ സഹോദരിമാരാണ്..
ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് കൊച്ചി ലിസി ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജിതേഷി(32) ന്റെ ശരീരത്തില്‍ സാന്‍ജോസിന്റെ ഹൃദയം സ്പന്ദിച്ചു തുടങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ 5.45 നാണ് സാന്‍ജോസിന്റെ ഹൃദയവുമായി തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് പുറപ്പെട്ടത്.
കിലോമീറ്റര്‍ ഒരു മണിക്കൂര്‍ പത്തു മിനിട്ടുകൊണ്ട് പിന്നിട്ട് ഹൃദയം 6.55 ന് ലിസി ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. നാലുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സാന്‍ജോസിന്റെ ഹൃദയം ജിതേഷില്‍ മിടിച്ചുതുടങ്ങി. മൂന്നുമണിയോടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം വിവിധ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
ജിതേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. ഡോ. റോണി മാത്യു കടവില്‍, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്‌കര്‍ രംഗനാഥന്‍, ഡോ. ജോബ് വില്‍സണ്‍, ഡോ. സി. സുബ്രഹ്മണ്യന്‍, ഡോ. ഗ്രേസ് മരിയ, ഡോ. മനോരസ് മാത്യു, ഡോ. കൊച്ചുകൃഷ്ണന്‍, ഡോ. തോമസ് മാത്യു, ഡോ. സുമേഷ് മുരളി, ഡോ. ജിമ്മി ജോര്‍ജ്, ഡോ. ശീതള്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചികിത്സ.
ഇസ്‌കീമിക് കാര്‍ഡിയോ മയോപ്പതി രോഗബാധിതനായ ജിതേഷ് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ഹൃദയം മാറ്റിവയ്ക്കാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അതിനിടെ ജിതേഷിന് ഹൃദയസ്തംഭനം ഉണ്ടാകുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായി തകരാറിലാകുകയും ചെയ്തു. തുടര്‍ന്ന് എക്‌മോ സംവിധാനത്തിന്റെ സഹായത്തോടെ ഹൃദയത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. സെന്‍ട്രിമാഗ് ബൈവാഡ് ഉപകരണത്തിന്റെ സഹായത്തോടെയായിരുന്നു ജിതേഷിന്റെ ഹൃദയത്തിന്റെ രണ്ട് അറകളുടെയും പ്രവര്‍ത്തനം കൃത്രിമമായി നിര്‍വഹിച്ച് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. 20 മുതല്‍ 30 ദിവസംവരെ മാത്രമേ ഈ സ്ഥിതി തുടരാന്‍ സാധിക്കുമായിരുന്നുള്ളൂ.
അതിനാല്‍ കൃത്രിമ ഹൃദയം വയ്ക്കാനുള്ള ആലോചനയും മെഡിക്കല്‍ സംഘം മുന്നോട്ടുവച്ചു. ഇതിനുള്ള ചെലവുകള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി വിവിധ കൂട്ടായ്മകള്‍ വഴി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. അതിനിടെയാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജില്‍ മസ്തിഷ്‌കമരണം സംഭവിച്ച സാന്‍ജോസിന്റെ ബന്ധുക്കള്‍ അവയവദാനത്തിനു തയാറാണെന്ന് മൃതസഞ്ജീവനി പദ്ധതി വഴി ലിസി ആശുപത്രിയില്‍ അറിയിപ്പു ലഭിച്ചത്. സെന്‍ട്രിമാഗ് ബൈവാഡ് എന്ന സംവിധാനത്തിന്റെ സഹായത്തോടെ കൃത്രിമമായി ഹൃദയം പ്രവര്‍ത്തിപ്പിക്കുന്ന രോഗിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ഇന്ത്യയില്‍ ആദ്യമായാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha