ഇടതു ടീച്ചര്‍ക്ക് സര്‍ക്കാര്‍ നല്‍കി 86 ലക്ഷം; ആരുണ്ടിവിടെ ചോദിക്കാന്‍!

ഇടതുപക്ഷ സഹയാത്രികയായ സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ക്ക് കെ എം എബ്രഹാമിന്റെ വക 86 ലക്ഷം. സംസ്ഥാന മുഖ്യമന്ത്രിയോ ധനമന്ത്രിയോ അറിയാതെയാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതി. ഇതിനെതിരെ അന്വേഷിക്കാന്‍ ധൈര്യമുണ്ടോ എന്നാണ് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനോട് ചോദിക്കാനുള്ളത്.
യൂണിവേഴ്‌സിറ്റി കോളേജിലെ മലയാളം അധ്യാപികയായിരുന്ന കാലത്താണ് ഇപ്പോള്‍ സാക്ഷരതാ മിഷന്‍ ഡയറക്ടറായ പി.എസ് ശ്രീകലയ്ക്ക് 86 ലക്ഷം രൂപ കെ.എം എബ്രഹാം ദാനം നല്‍കിയത്. അന്ന് സാമൂഹ്യ നീതി വകുപ്പിന്റേയും ധനവകുപ്പിന്റെയും അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്നു കെ എം എബ്രഹാം. അന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രിയായിരുന്ന ഡോ. എം കെ മുനീറിന് ഇതു സംബന്ധിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. സാമൂഹ്യ നീതി വകുപ്പ് നല്‍കുന്ന പ്രോജക്റ്റായിട്ടാണ് ഇത്രയധികം തുക അനുവദിച്ചു.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥ ഒരുസര്‍ക്കാരിതര സംഘടനയുടെ നേതൃത്വത്തിലെത്തണമെങ്കില്‍ സര്‍ക്കാര്‍ അനുമതി വേണം. എന്നാല്‍ ശ്രീകലയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. ഇക്കാര്യം പുറത്തു വന്നപ്പോള്‍ കഴിഞ്ഞ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ മച്ചമ്പിയായ കെ എം എബ്രഹാമിനെതിരെ ഒരു നടപടിയും ഉണ്ടാവുകയില്ല. ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കേസന്വേഷണം പൂര്‍ണ്ണമായും നിലച്ചു. കെ എം എബ്രഹാം തോമസ് ഐസക്കിനും പിണറായി വിജയനും പ്രിയങ്കരരായത് ഇങ്ങനെയാണ്.
ഏതു സര്‍ക്കാര്‍ വന്നാലും നാലു കാലില്‍ വീഴാന്‍ ആത്മവിശ്വാസമുള്ള ഇത്തരം ഉദ്യോഗസ്ഥര്‍ തന്നെയാണ് കേരളത്തെ അഴിമതി കുംഭമാക്കി തീര്‍ത്തത്. വലതുപക്ഷം ഭരിക്കുമ്പോള്‍ ഇടതുപക്ഷത്തെ സഹായിക്കുകയും ഇടതുപക്ഷം ഭരിക്കുമ്പോള്‍ വലതുപക്ഷത്തെ സഹായിക്കുകയും ചെയ്താല്‍ തടി കേടാകാതെ സൂക്ഷിക്കാം. കാരണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും 86 ലക്ഷത്തിന്റെ മുന്‍കൂര്‍ തുകയായി 43 ലക്ഷം അനുവദിക്കുക വഴി കേരളത്തിന്റെ ഖജനാവ് സൂക്ഷിപ്പുകാര്‍ എത്ര മിടുക്കരാണെന്ന് മനസ്സിലാവും.
https://www.facebook.com/Malayalivartha


























