സൗമ്യ വധക്കേസ്: പുനഃപരിശോധനാ ഹര്‍ജി നവംബര്‍ 18-ലേക്ക് മാറ്റി

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയതിനെതിരെ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം 18-ലേക്ക് മാറ്റി. വധശിക്ഷ റദ്ദാക്കിയ വിധിയെ വിമര്‍ശിച്ച സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു നേരിട്ട് ഹാജരാവണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. കട്ജുവുമായി ദീപാവലിക്ക് ശേഷം ചര്‍ച്ചയാവാം. കട്ജുവിന്റെ വിശദീകരണം കേട്ട ശേഷം ഹര്‍ജിയില്‍ തീരുമാനം എടുക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
https://www.facebook.com/Malayalivartha


























