ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വടകര സ്വദേശിനികളായ രണ്ട് വിദ്യാര്‍ത്ഥിനികളാണ് സ്‌റ്റേഷനില്‍ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ എം.ബി.എ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികളാണ് ഇവര്‍. കോളജില്‍ നിന്ന് നാട്ടിലേക്ക് വരുന്ന വഴി ഇവര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങി വിഷം കഴിക്കുകയായിരുന്നു.
വിഷം കഴിച്ചതായി വിദ്യാര്‍ത്ഥിനികള്‍ വീട്ടില്‍ അറിയിക്കുന്നതിനിടെ കുഴഞ്ഞു വീണു. സംഭവം ശ്രദ്ധയില്‍പ്പെട്ട റെയില്‍വേ പോര്‍ട്ടര്‍മാര്‍ വീട്ടുകാരെ വിവരം അറിയിക്കുകയായും തുടര്‍ന്ന് പോര്‍ട്ടര്‍മാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിനികളെ ഷൊര്‍ണൂര്‍ റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കുട്ടികളെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.
https://www.facebook.com/Malayalivartha


























