എഞ്ചിനീയറിംഗ് കോളേജിലെ സംഘര്‍ഷത്തില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

എഞ്ചിനീയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ 6 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റ് വൈകുന്നേരം 6.45 ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൂരജ് (19), അന്‍ഷാദ് (20), മുഹമ്മദ് ഷഫീക്ക് (20), അലന്‍ സാബു (18), ആദിത്യ പ്രകാശ് (18), ആകാശ് സെബാസ്റ്റ്യന്‍ (18) എന്നിവരാണ് പരിക്കേറ്റ് ചികിത്സ തേടിയെത്തിയവര്‍.
ആര്‍ക്കും സാരമായ പരിക്കില്ല. മൂന്നുപേര്‍ ആശുപത്രി വിട്ടു. അലന്‍ സാബു, ആദിത്യ പ്രകാശ്, ആകാശ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒബ്‌സര്‍വേഷനിലാണ്.
https://www.facebook.com/Malayalivartha


























