സ്വപ്നസാഫല്യത്തോടെ നിറഞ്ഞഭക്തിയുമായി അയ്യപ്പഭഗവാനെ കണ്ടു വണങ്ങാന്‍ പി.ടി. ഉഷ ഇന്ന് ശബരിമലയില്‍

സ്വപ്നസാഫല്യത്തോടെ പി.ടി.ഉഷ ഇന്ന് ശബരിമല ചവിട്ടും. ഭര്‍ത്താവ് വി.ശ്രീനിവാസനും ബന്ധുക്കളും സുഹൃത്തുക്കളുമടങ്ങുന്ന 22 അംഗ സംഘത്തിനൊപ്പമാണ് ഉഷയുടെ (52) കന്നിയാത്ര. ഇന്ന് ഉച്ചയോടെ പമ്പയിലെത്തുന്ന സംഘം തുടര്‍ന്ന് മലകയറും. നാളെ രാവിലെ നെയ്യഭിഷേകവും കഴിഞ്ഞിട്ടായിരിക്കും മടക്കം.
ഇന്നലെ കോഴിക്കോട്ടുനിന്ന് തിരിച്ച സംഘം തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തും. ഏരുമേലി വാവരുസ്വാമി ദര്‍ശനവും നടത്തും.
ശബരിമലയിലെത്തുകയെന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമാണെന്ന് ഉഷ പറഞ്ഞു.
https://www.facebook.com/Malayalivartha


























