വൃദ്ധമാതാവിനെ ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുവന്ന് മകന്‍ വഴിയരികില്‍ ഉപേക്ഷിച്ചു; ആറു മക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു

വൃദ്ധയായ മാതാവിനെ മകന്‍ റോഡരികില്‍ ഉപേക്ഷിച്ച്് കടന്നു കളഞ്ഞു. പൊലീസ് മക്കള്‍ക്കെതിരേ കേസെടുത്തു. ഞായറാഴ്ച ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുവന്നാണ് മകന്‍ സവാദ് വൃദ്ധയായ അമ്മയെ ഇളമണ്ണൂര്‍ 23 ജങ്ഷനില്‍ ഉപേക്ഷിച്ചു മടങ്ങിയത്. ഇളമണ്ണുര്‍ സ്വദേശി പരേതനായ അലിയാരുകുഞ്ഞിന്റെ ഭാര്യ ഫാരീസ് ബീവി(87)യെയാണ് ഉപേക്ഷിച്ചത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അടൂര്‍ എസ്.ഐ. മനോജിന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം അവരെ കൂട്ടിക്കൊണ്ടുവന്ന് മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതിനു ശേഷം ഹോളിക്രോസ് ജങ്ഷനിലുള്ള വൃദ്ധസദനത്തില്‍ എത്തിച്ചു. ആറു മക്കളുടെ അമ്മയാണ് ഫാരീസ് ബീവി. ഭര്‍ത്താവ് ഇളമണ്ണൂരിലെ പലചരക്ക് വ്യാപാരിയായിരുന്ന അലിയാരുകുഞ്ഞ് മരിച്ചിട്ട് 36 വര്‍ഷമായി. ഭര്‍ത്താവിന്റെ മരണശേഷം പലചരക്ക് വ്യാപാരം ഏറ്റെടുത്തു. കുറച്ചുനാള്‍ മുമ്പ് കട വിറ്റ് പണം ബാങ്കിലിട്ടു. ഈ പണം മൂത്ത മകന്‍ ഹാലിലുകുട്ടി കൈക്കലാക്കിയത്രേ.
കോന്നിയിലുള്ള ഹാലിലുകുട്ടിയുടെ വീട്ടില്‍ രണ്ടു മാസം താമസിച്ചെങ്കിലും പിന്നീട് അമ്മയെ ഇറക്കിവിട്ടു. മകള്‍ സുലൈഖ ബീവിയുടെ വീട്ടില്‍ അഞ്ചു മാസമേ താമസിപ്പിച്ചുള്ളൂ. അതിനു ശേഷം മറ്റൊരു മകനായ സവാദിന്റെ വീട്ടിലെത്തി. രണ്ടു മാസം താമസിപ്പിച്ചശേഷം 14ന് സവാദ് അമ്മയെ ഓട്ടോറിക്ഷയില്‍ കയറ്റി കുറുമ്പകരയിലുള്ള ഷെറീഫയുടെ വീട്ടിലെത്തിയെങ്കിലും അമ്മയെ താമസിപ്പിക്കാന്‍ തയ്യാറാകാതെ ഷെറീഫ കതകടച്ചു.
അമ്മയുമായി സവാദ് ഇളമണ്ണുര്‍ തീയറ്റര്‍ ജങ്ഷനില്‍ സഹോദരന്‍ കബീറിന്റെയും താമരക്കുളത്തു സഹോദരി സുഹ്‌റയുടെയും വീടുകളില്‍ എത്തിയെങ്കിലും അമ്മയെ കൊണ്ടുവരുന്നതറിഞ്ഞ് അവര്‍ വീട് പൂട്ടിപ്പോയി. ഇതോടെ സവാദ് അമ്മയെ വഴിയില്‍ ഉപേക്ഷിച്ച് മടങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























