സൗമ്യ വധക്കേസില്‍ സുപ്രീം കോടതിയുടെ കണ്ണ് തുറപ്പിക്കുവാന്‍ മാര്‍ക്കണ്ഡേയ കട്ജുവിന് ആകുമോ?

ഗോവിന്ദച്ചാമിയെ വധശിക്ഷ റദ്ദാക്കിയ വിധിയെ വിമര്‍ശിച്ച കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി ഹര്‍ജിയായി പരിഗണിച്ചു. പ്രതിയായ ഗോവിന്ദച്ചാമിയെ വധശിക്ഷയില്‍ നിന്നു വിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് കോടതി ഹര്‍ജിയായി പരിഗണിച്ചു. കേസ് നവംബര്‍ 11നു വീും കോടതി പരിശോധിക്കും. സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ കട്ജുവിന്റെ ഫേസ്ബുക്ക് പരാമര്‍ശം ഗൗരവമായിത്തന്നെ തന്നെ പരിഗണിക്കണമെന്നാണു കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് കട്ജു കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. കട്ജുവിന്റെ വിശദീകരണം കേട്ടശേഷം ഹര്‍ജിയില്‍ നടപടി സ്വീകരിക്കാമെന്നാണു കോടതി നിലപാട്.
എന്നാല്‍ താന്‍ കോടതിയില്‍ ഹാജരാകില്ല എന്നും തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും കട്ജു പറഞ്ഞു. നിയമസംവിധാനങ്ങളെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച കട്ജുവിന്റെ നടപടിയെ വിമര്‍ശിക്കുകയല്ല ചെയ്തത് എന്നാണു കോടതി ഈ അസാധാരണ നടപടിയിലൂടെ വ്യക്തമാക്കിയത്. ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചാണു മാര്‍ക്കണ്ഡേയ കട്ജു ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നത്. പ്രതി ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം നിലനില്‍ക്കില്ലെന്നു വിധിച്ച സുപ്രീം കോടതിക്കു തെറ്റുപറ്റിയെന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ചൂിക്കാട്ടിയിരുന്നു.
തെളിവുകള്‍ കൈകാര്യം ചെയ്തതില്‍ സുപ്രീം കോടതിക്കു പിഴച്ചെന്നും സുപ്രീം കോടതി ജഡ്ജിയും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന അദ്ദേഹം ഫേസ്ബുക്കിലെ കുറിപ്പില്‍ വിശദീകരിച്ചു. സൗമ്യയെ പ്രതി ട്രെയിനില്‍ നിന്നു തള്ളിയിട്ടു എന്ന പ്രോസിക്യുഷന്‍ വാദം പൂര്‍ണമായും വിശ്വസനീയമല്ലെന്നു കോടതി വിലയിരുത്തിയത് ഒരു പെണ്‍കുട്ടി ട്രെയിനില്‍ നിന്നു ചാടി രക്ഷപ്പെട്ടെന്ന് വാതില്‍ക്കല്‍ നിന്നു യാത്ര ചെയ്യുകയായിരുന്ന ഒരു മധ്യവയസ്‌കന്‍ പറഞ്ഞെന്ന സാക്ഷിമൊഴി കണക്കിലെടുത്താണ്. തീര്‍ത്തും കേട്ടുകേള്‍വിയായ ഈ മൊഴി തെളിവായി സ്വീകരിക്കാന്‍ പാടില്ലാത്തതാണ്. ഈ തെളിവിനെ ആശ്രയിച്ചതു തീര്‍ത്തും തെറ്റാണ്.
ഗോവിന്ദച്ചാമി സൗമ്യയെ കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നു വിലയിരുത്തി കൊലക്കുറ്റം (302ാം വകുപ്പ്) ഒഴിവാക്കിയതും തെറ്റിപ്പോയി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 300-ാം വകുപ്പ് അവഗണിച്ചുള്ള വിധിന്യായമാണുണ്ടായത്. കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെങ്കില്‍ക്കൂടി, പ്രതി വരുത്തുന്ന മുറിവുകള്‍ കാരണം മരണം സംഭവിച്ചാല്‍ കൊലക്കുറ്റം ചുമത്താന്‍ കഴിയുമെന്ന് ഈ വകുപ്പിലെ വ്യവസ്ഥകള്‍ വ്യക്തമാക്കുന്നുെന്ന് ജസ്റ്റിസ് കട്ജു ചൂിക്കാട്ടി.
ട്രെയിനില്‍ വച്ച് സൗമ്യയെ ആക്രമിച്ചതിനും പിന്നീടു ബലാത്സംഗം ചെയ്തതിനും ശാസ്ത്രീയമായ തെളിവുകളുണ്ട്. എന്നിട്ടും ബലാത്സംഗക്കുറ്റത്തിനു ശിക്ഷിക്കുകയും കൊലക്കുറ്റം ഒഴിവാക്കുകയും ചെയ്ത വിധി തെറ്റാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് സുപ്രീം കോടതി വിധി തുറന്ന കോടതിയില്‍ പുന:പരിശോധിക്കേതാണെന്നും ജസ്റ്റിസ് കട്ജു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ന്യായാന്യായങ്ങള്‍ നിരത്തിയുള്ള കട്ജുവിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റാണു സുപ്രീം കോടതി പരിഗണിച്ചത്.
https://www.facebook.com/Malayalivartha


























