ഇനി ഓപ്പണ്‍ ഫൈറ്റിന്: സുേരഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നു

നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപി ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന സമിതി അംഗമായിരുന്നെങ്കിലും സുരേഷ് ഗോപി ഇതുവരെ ഔദ്യോഗികമായി പാര്‍ട്ടിയില്‍ അംഗമായിരുന്നില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 80 പ്രകാരം പ്രശസ്തരായ വ്യക്തികള്‍ക്ക് നല്‍കുന്ന രാജ്യസഭാംഗത്വം വഴിയാണ് സുരേഷ് ഗോപി പാര്‍ലമെന്റിലെത്തിയത്.
ലോക് സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി പ്രൊഫ. റിച്ചാര്‍ഡ് ഹേ, സിനിമാ സംവിധായകരായ രാജസേനന്‍, അലി അക്ബര്‍, നടന്‍ ഭീമന്‍ രഘു, മലപ്പുറത്തെ സ്ഥാനാര്‍ത്ഥിയായിരുന്ന ബാദുഷാ തങ്ങള്‍ എന്നിവരും സംസ്ഥാന സമിതിയിലുണ്ട്. സുരേഷ് ഗോപി അടക്കം വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച പത്തോളം പേരെ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്താണ് സുരേഷ് ഗോപി ബിജെപിയോടും നരേന്ദ്ര മോദിയോടും തനിക്കുള്ള ആഭിമുഖ്യം പരസ്യമാക്കി രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുഖ്യ താരപ്രചാരകനായിരുന്നു അദ്ദേഹം. ഇനി കിടിലന്‍ ഡയലോഗുകളുമായി കൂടുതല്‍ ആക്രമണകാരിയായി താരം എത്തുമെന്നാണ് അണിയറ സംസാരം. അപ്പോള്‍ ട്രോളുകള്‍ക്കും പഞ്ഞം ഉണ്ടാകില്ല എന്നു സാരം.
https://www.facebook.com/Malayalivartha


























