Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

കഴുത്തറപ്പന്‍ വിലക്കെതിരെ പ്രതികരിച്ച പച്ചക്കറി കച്ചവടക്കാരന്റെ മരണത്തില്‍ ദുരൂഹത.കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ലൈവ് സംപ്രേഷണം നടത്തിയ നൗഷാദ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചു

19 OCTOBER 2016 03:39 PM IST
മലയാളി വാര്‍ത്ത

നൗഷാദിന്റെ മരണം പോലീസ് സത്യസന്ധമായി അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പച്ചക്കറി വില്‍പ്പനയിലെ കൊള്ളലാഭത്തിന് എതിരെ പ്രതികരിച്ച അമിതമായ കഴുത്തറപ്പന്‍ വിലക്ക് എതിരെ പോരാട്ടം നടത്തിയ കായം കുളത്തെ പച്ചക്കറി കച്ചവടക്കാരന്‍ നൗഷാദ് അപകടത്തില്‍ കൊല്ലപ്പെട്ടു.അഞ്ചു രൂപയുടെ സാധനം അമ്പതു രൂപയ്ക്കു വില്‍ക്കുന്ന കഴുത്തറപ്പന്മാര്‍ക്കെതിരെ ഫേസ്ബുക്കിലൂടെ ലൈവ് സംപ്രേഷണം നൗഷാദ് നടത്തിയിരുന്നു.അത് 12000 പേര്‍ കണ്ടിരുന്നു. ആ പച്ചയായ ന്യാത്തിനെ ഭാഗത്തു നിന്ന നൗഷാദാണ് തിരുനെല്‍വേലിയില്‍ വച്ച് അപകടത്തില്‍ മരിച്ചിരിക്കുന്നത് .കൊല്ലപ്പെട്ടതു സാധാരണക്കാര്‍ക്കു വിലകുറച്ചു വില്‍ക്കാന്‍ ജാഗ്രത കാട്ടിയ സത്യസന്ധനായ പച്ച മനുഷ്യന്‍ .ഈ മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണം ഉയരുന്നുണ്ട്.
കായംകുളത്തെ ഒരു സാധാരണ പച്ചക്കറി കച്ചവടക്കാരനായിരുന്നു നൗഷാദ് അഹമ്മദ്. സാധാരണക്കാര്‍ക്ക് വേണ്ടി കച്ചവടം ചെയ്ത മനുഷ്യന്‍. പക്ഷേ കാശിനോട് ആര്‍ത്തിയുള്ളവര്‍ നൗഷാദ് അഹമ്മദിനെ കൈകാര്യം ചെയ്തത് സമ്മര്‍ദ്ദങ്ങളിലൂടെയാണ്. പൊലീസില്‍ പരാതി പോലും കൊടുത്തു. ഇതിനെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഇടപെടല്‍ നടത്തി നൗഷാദ് ചെറുത്തു തോല്‍പ്പിച്ചു. അങ്ങനെ നവമാദ്ധ്യമങ്ങളിലെ താരവുമായി. എന്നാല്‍ അകാലത്തില്‍ വിട ചോദിക്കുകയാണ് ഇന്ന് നൗഷാദ് അഹമ്മദ്. ദുരൂഹമായ വാഹനാപകടത്തില്‍ നൗഷാദ് അഹമ്മദ് തിരുന്നല്‍വേലിക്ക് അടുത്ത് വച്ച് കൊല്ലപ്പെട്ടു. ഇക്കാര്യം കായംകുളം പൊലീസും സൂചന നല്‍കുന്നു. ഈ വാര്‍ത്ത സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കായംകുളം പൊലീസ്.
ആരെന്തു പറഞ്ഞാലും വില കുറച്ചു തന്നെ ഇനിയും വില്‍ക്കുമെന്നു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നൗഷാദ് വ്യക്തമാക്കിയിരുന്നു. കെ എ നൗഷാദ് ആന്‍ഡ് കമ്പനി എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ഈ കായംകുളത്തുകാരന്‍. വില കുറച്ചു വിറ്റാലും തനിക്കു ലാഭം കിട്ടുന്നുണ്ട്. കൊള്ളലാഭം തനിക്കു വേണ്ട. എല്ലാം ഒറ്റയ്ക്കു തിന്നണമെന്ന വാശിയുള്ള ചില കച്ചവടക്കാരാണു തനിക്കെതിരെ തിരിഞ്ഞിരിക്കുന്നത്. വിലകുറച്ചു പഴവര്‍ഗങ്ങളും പച്ചക്കറിയും വില്‍ക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കൊള്ളലാഭം കൊയ്തു നാട്ടാരെ പിഴിയുന്ന മറ്റു കച്ചവടക്കാര്‍ക്ക് ഒരു പാഠമാകട്ടെ നൗഷാദെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തി. ഇതോടെ കായംകുളം ചന്തയില്‍ ശത്രുക്കളും കൂടി. ഇതിനിടെയാണ് ദുരൂഹമായി നൗഷാദിന്റെ വാഹനാപകടത്തിലെ മരണ വാത്ത എത്തുന്നത്.
കായംകുളം മാര്‍ക്കറ്റിനെ പിടിച്ച് കൂലിക്കിയ നൗഷാദിക്ക നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഈ അപകട വാര്‍ത്തയെ ഇനിയും ഉള്‍ക്കൊള്ളാന്‍ കായംകുളത്തുകാര്‍ക്കായിട്ടില്ല. അതുകൊണ്ട് തന്നെയാണ് പൊലീസും അപകടത്തിലെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ശ്രമിക്കുന്നതും.വെറുമൊരു കച്ചവടക്കാരനായിരുന്നില്ല നൗഷാദ്. സോഷ്യല്‍ മീഡിയയുടെ സാധ്യത തിരിച്ചറിഞ്ഞ സാധാരണക്കാരന്‍. അതിലൂടെ നിരന്തരം ആശയ സംവാദം നടത്തി. വിപണിയിലെ ചതിയും കളവും തുറന്നു കാട്ടി. ഇതിനൊപ്പം സാമൂഹിക മേഖലയിലും സജീവമായി. തന്റെ കച്ചവടത്തില്‍ നിന്ന് ലഭിക്കുന്ന ചെറിയ ലാഭവും നൗഷാദ് പൂര്‍ണ്ണമായും വീട്ടില്‍ കൊണ്ടു പോയില്ല. കുറഞ്ഞ വിലയ്ക്ക് വാങ്ങുന്ന സാധനങ്ങളുമായി അശരണര്‍ക്ക് താങ്ങാവാനും എത്തി.
പത്തനാപുരം ഗാന്ധി ഭവനും ചില അനാഥാലയങ്ങളിലുമെല്ലാം ഓറഞ്ചും ആപ്പിളുമായി അന്തേവാസികളുടെ വേദന പങ്കുവയ്ക്കാന്‍ നൗഷാദ് എത്തുമായിരുന്നു. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മനുഷ്യസ്‌നേഹിയായിരുന്നു നൗഷാദ്. അതുകൊണ്ട് തന്നെയാണ് ഈ വിടവാങ്ങല്‍ മനുഷ്യസ്‌നേഹികള്‍ക്ക് മൊത്തം വേദനയാകുന്നതും.എല്ലാവരേയും പ്രത്യേക രീതിയില്‍ തന്റെ കടയിലേക്ക് വിളിച്ചുവരുത്തിയായിരുന്നു കച്ചവടം. തമിഴിലും മലയാളത്തിലും എല്ലാം അനൗണ്‍സ്‌മെന്റ്. കൊള്ളയ്ക്കും പൂഴ്ത്തിവയ്പ്പിന് എതിരെ മൈക്കിലൂടെ സംസാരിക്കും. ഓണത്തിനും റംസാനും വരെ ആളുകളെ പിഴിയുന്നവര്‍ക്കെതിരെ അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന തരത്തില്‍ ഞാന്‍ ചെയ്യും. ഒരു കിലോ വെള്ളരിയുടെ ഇരുപത് രൂപ… അങ്ങനെ ഓരോ സാധനത്തിന്റേയും വില മൈക്കിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്തു. ഇതോടെ കായംകുളം മാര്‍ക്കറ്റിലെ മറ്റ് കച്ചവടക്കാര്‍ക്കും വിലകുറച്ച് വില്‍ക്കേണ്ടി വന്നു. 
സാധനങ്ങള്‍ വിലകുറച്ച് വിറ്റതോടെയാണ് കായംകുളത്തെ കച്ചവടക്കാരുടെ മുഴുവന്‍ ശത്രുവായി നൗഷാദ് മാറുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ സാധാരണക്കാരന്റെ മരണത്തില്‍ കായംകുളത്തുകാര്‍ ദുരൂഹത കാണുന്നതും.
കായംകുളത്തെ കൊള്ളയ്ക്ക് ഫേസ്ബുക്കില്‍ എതിരെ നൗഷാദിട്ട് വൈറലായ വിഡിയോ.
കായംകുളം മാര്‍ക്കറ്റിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചതാമ് നൗഷാദ് അഹമ്മദ് താരമായത്. തന്റെ കച്ചവടത്തില്‍ കൊള്ളലാഭമൊന്നും വേണ്ടെന്നാണു നൗഷാദിന്റെ പക്ഷം. എന്നാല്‍, കുറഞ്ഞ വിലയ്ക്കു കച്ചവടം നടത്തുന്നതു മറ്റു കച്ചവടക്കാര്‍ക്കു സഹിക്കുമോ? ഈ ചോദ്യത്തിന് ഉത്തരവുമായി ഫെയ്‌സ് ബുക്കില്‍ ഇട്ട ലൈവ് വീഡിയോ വന്‍ ഹിറ്റായിരുന്നു. കുറഞ്ഞ വിലയ്ക്കു പഴവര്‍ഗങ്ങളും പച്ചക്കറികളും മറ്റും വില്‍ക്കുന്ന തനിക്കെതിരെ മറ്റു കച്ചവടക്കാര്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയെന്ന്ു വിശദീകരിക്കുകയായിരുന്നു നൗഷാദ്. അഞ്ചു രൂപയുടെ സാധനം 50 രൂപയ്ക്കു വില്‍ക്കുന്നവരാണു തനിക്കെതിരായി നടപടിക്കു പൊലീസിനെ സമീപിച്ചിരിക്കുന്നത്. എന്തു വന്നാലും തോറ്റു കൊടുക്കാന്‍ ഒരുക്കമല്ലെന്നു നൗഷാദ് വ്യക്തമാക്കി നൗഷാദ് എടുത്ത ലൈവ് വീഡിയോ കണ്ടത് പതിനൊന്ന് ലക്ഷം പേരാണ്. കഴുത്തറപ്പന്മാര്‍ എന്ന തലക്കെട്ടില്‍ വിഡിയോ വന്നതോടെ കേസ് പോലും പൊലീസിന് ഉപേക്ഷിക്കേണ്ടി വന്നു. പ്രാഥമികമായി വാഹനാപകടമെന്നാണ് തമിഴ്‌നാട് പോലീസിന്റെ വിശദീകരണം.
ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. പഴം, പച്ചക്കറി വ്യാപാരിയായ നൗഷാദും സഹായിയായ അനുവും ചരക്കെടുക്കാന്‍ തമിഴ്‌നാട്ടില്‍ പോയി മടങ്ങിവരുമ്പോഴായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന നൗഷാദ് ഉറങ്ങിപ്പോവുകയും നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ പിന്നില്‍ ഇടിച്ച് കൊല്ലപ്പെടുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. നൗഷാദിന്റേയും സുഹൃത്തിന്റേയും മൃതശരീരങ്ങള്‍ ഇപ്പോഴും തിരുന്നല്‍വേലിയിലെ ആശുപത്രിയിലാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു. അതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സംസ്‌കാര ചടങ്ങുകളെകുറിച്ചും മറ്റും ഇതിന് ശേഷം മാത്രമേ ബന്ധുക്കള്‍ തീരുമാനമെടുക്കൂ. ഹസീനയാണ് നൗഷാദിന്റെ ഭാര്യ രണ്ട് പെണ്‍ മക്കളാണ് നൗഷാദിന അന്‍സ, ഹന്ന.
തിങ്കളാഴ്ച ഇളയമകള്‍ ഹന്നയുടെ പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ച ശേഷം ഇന്നലെ പുലര്‍ച്ചെ പച്ചക്കറിയെടുത്ത് കേരളത്തിലേക്ക് മടങ്ങുന്നതിനിടയിലാണ് നൗഷാദ് അപകടത്തില്‍ കൊല്ലപ്പെട്ടത്. 
നൗഷാദിന്റെ ദുരൂഹ മരണം അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ക്ക് കീഴെ കമന്റുകള്‍ കൂമ്പാരമാകുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു  (28 minutes ago)

മോഹൻലാൽ എന്ന പ്രതിഭയെ രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന് താങ്ങും തണലുമായി നിൽക്കുന്നതിലും ആ അമ്മ വഹിച്ച പങ്ക് വലുത്; മോഹൻലാലിൻറെ അമ്മയുടെ നിര്യാണം; നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു  (50 minutes ago)

മാര്‍ക്ക് കുറഞ്ഞതിന് ട്യൂഷന്‍ മാസ്റ്ററുടെ ക്രൂര മര്‍ദ്ദനം  (52 minutes ago)

മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ അന്തരിച്ചു; . പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു; അമ്മയ്ക്ക് കാണാനാകാത്ത 'ആ മൂന്ന് ചിത്രങ്ങൾ'; വേദനയായി ആ വാക്കുകൾ  (1 hour ago)

തയ്‌വാൻ ദ്വീപിനെ വളഞ്ഞ് വമ്പൻ സൈനിക അഭ്യാസപ്രകടനവുമായി ചൈന  (1 hour ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (1 hour ago)

ഔഷധിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്.. ട്രെയിനി ഡോക്ടര്‍ ഒഴിവുകള്‍ ആര്‍ക്കൊക്കെ അപേക്ഷിക്കാം  (1 hour ago)

ആര്‍ദ്രം മിഷന്‍ രണ്ടിന്റെ ഭാഗമായി 10 പ്രധാന പദ്ധതികൾ ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്നു; ജനകീയ ക്യാമ്പയിന്‍ 2026 മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍  (1 hour ago)

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..  (1 hour ago)

ബംഗ്ലാദേശിൽ ഹിന്ദുക്കളെ തിരഞ്ഞുപിടിച്ചു കൊല്ലുന്നു !! കനത്ത മുന്നറിയിപ്പുമായി ഇന്ത്യ  (1 hour ago)

മേയർ പ്രകോപിപ്പിച്ചു എം വി ഗോവിന്ദൻ നിർദ്ദേശിച്ചു എന്നിട്ടും ഗണേഷിന് മിണ്ടാട്ടമില്ല... മന്ത്രി ഗണേഷിന് യൂടേൺ...  (1 hour ago)

ഇന്ത്യയിലെ ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു; ആർഎസ്എസിന്റെ റിക്രൂട്ടിംഗ് ഏജൻസികളായി കോൺഗ്രസ് ; മാധ്യമങ്ങൾ അവിശുദ്ധ സഖ്യത്തിന്റെ പിആർ ഏജൻസികളാകരുത് എന്ന് മന്ത്രി വി ശിവൻകുട്ടി  (3 hours ago)

ഏതായാലും ശവംതീനികൾ അല്ല ടെ...റിപ്പോർട്ടറിനിട്ട് പൊട്ടിച്ച് പത്മകുമാർ..! അമ്പേ....അഹങ്കാരം..!  (3 hours ago)

ശ്രീലേഖ ഓഫീസിൽ കയറി സീറ്റ് കക്കൂസിൽ തന്നെ..! തടയാൻ സിപിഎം ബൗൺസർമാർ മാറിനിൽക്കെടാ... തെളിവുകൾ ഇതാ  (3 hours ago)

SIT-യുടെ നെഞ്ചത്ത് ഹൈക്കോടതിയുടെ താണ്ഡവം കസ്റ്റഡിയിൽ നിലവിളിച്ച് വിജയകുമാർ D മണി-യുടെ അറസ്റ്റ് ഇന്ന്  (5 hours ago)

Malayali Vartha Recommends