കൊടി സുനി. ട്രൗസര്‍ മനോജ്, അണ്ണന്‍ സിജിത്; ടിപി വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്കു മാറ്റാന്‍ അധികാര സിരാകേന്ദ്രങ്ങളില്‍ നീക്കം, ബിജെപിയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന കണ്ണൂരില്‍ വരാനിരിക്കുന്നത് കൊലപാതകങ്ങളുടെ പരമ്പരകള്‍

സിപിഐഎം അധികാരത്തിലെത്തിയതോടെ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കണ്ണൂരിലേക്ക് ജയില്‍ മാറ്റം നടത്താന്‍ നടപടികളുമായി സിപിഎം. വിവാദങ്ങള്‍ സൃഷ്ടിച്ച ടിപി വധക്കേസിലെ പ്രതികളെയെല്ലാം കണ്ണൂരിലേക്കു മാറ്റുന്നതിനായാണ് സിപിഎം ശക്തമായി ഇടപെടലുകള്‍ നടത്തുന്നത്. ഒട്ടേറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും സിപിഎം എന്ന പാര്‍ട്ടിയുടെ മുഖച്ഛായക്കു തന്നെ ക്ഷീണം തട്ടിയ കേസിലെ പ്രതികളെയാണ് ഇപ്പോള്‍ സിപിഎം കണ്ണൂരിലേക്കു തിരികെയെത്തിക്കാന്‍ ശ്രമിക്കുന്നത്. ആര്‍.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവര്‍ 2011 മുതലാണ് തടവില്‍ കഴിയുന്നത്.
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാന്‍ സാധിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികളെയെല്ലാം കണ്ണൂരിലെത്തിക്കാനുള്ള പുറപ്പാടിലാണ് നേതൃത്വം. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയത് മുതല്‍ കണ്ണൂരില്‍ തുടരെ അക്രമണങ്ങളും കൊലപാതകങ്ങളും തുടര്‍ക്കഥയാണ്. ഈ സാഹചര്യത്തില്‍ ബിജെപി ക്ക് അപകട സൂചന നല്‍കുകയാണ് സിപിഎം ന്റെ പുതിയ നടപടി. നിരന്തരമായ സിപിഎം ബിജെപി അക്രമങ്ങള്‍ക്കു സാക്ഷ്യം വഹിക്കുന്ന കണ്ണൂരില്‍ സിപിഎം പിന്തുണയോടെ ജാമ്യത്തിലിറങ്ങി കൂടുതല്‍ അക്രമം നടത്തുന്നതിനായാണ് പ്രതികളെ കണ്ണൂരിലെത്തിക്കുന്നത്.
ഇപ്പോള്‍ വിയ്യൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലുള്ള പ്രതികളെയാണ് ഇതിനായി കണ്ണൂരിലെത്തിക്കാന്‍ ഒരുങ്ങുന്നത്. കേസിലെ പ്രതികളായ പി.കെ.കുഞ്ഞനന്തനും,കെ.സി.രാമചന്ദ്രനും നിലവില്‍ കണ്ണൂരില്‍ തന്നെയാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ കണ്ണൂരിലെത്തുന്ന മറ്റു പ്രതികളെയും കൂട്ടി കണ്ണൂരില്‍ ഇനിയും കൊലപാതകങ്ങള്‍ നടത്തുന്നതിനാണ് സിപിഎം ലക്ഷ്യം വക്കുന്നത്.
തടവുകാരുമായി സംഘര്‍ഷം ഉണ്ടാവാതിരിക്കുന്നതിനായിട്ടാണ് കേസിലെ പ്രതികളായവരെ വിവിധ ജയിലുകളില്‍ പാര്‍പ്പിച്ചത്. എന്നാല്‍ സിപിഎം അധികാരത്തിലെത്തിയതോടെ പാര്‍ട്ടി നേതൃത്വം കൊലയാളികള്‍ക്ക് രക്ഷകനാകാനുള്ള ശ്രമത്തിലാണ്. നേരത്തെ കോഴിക്കോട് ജില്ലാ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ചതിനും മറ്റു തടവുകാരെ ആക്രമിച്ചതിനും പ്രതികളില്‍ ചിലര്‍ക്കെതിരെ കേസുണ്ട്. നിലവില്‍ തുടരെ സിപിഎം ബിജെപി സംഘര്‍ഷം നടക്കുന്നതിനാല്‍ അധികാരത്തിന്റെ മറവില്‍ തടവുപുള്ളികളെ ഉപയോഗിച്ച് ശക്തമായി അക്രമണങ്ങള്‍ നടത്തുന്നതിന് തന്നെയാണ് പാര്‍ട്ടിയുടെ ഉദ്ദേശം എന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha


























