കലഹം തീര്‍ക്കാന്‍ ആര്‍ക്കും ഭാവമില്ല: എം കെ ദാമോദരന്‍ വിചാരിക്കാതെ മാധ്യമ-വക്കീല്‍ കലഹം തീരില്ല

കോടതികളില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള വിലക്ക് അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ സാധ്യതയില്ല. സിപിഐഎമ്മാണ് സംഭവത്തിന് പിന്നില്‍. അഡ്വ. എം കെ ദാമോദരനെ മുഖ്യമന്ത്രിയുടെ ഉപദേശകനാക്കുന്നതിനെതിരെ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടാമ് അഭിഭാഷകരെയും മാധ്യമ പ്രവര്‍ത്തകരെയും തമ്മിലകറ്റിയത്. സര്‍ക്കാര്‍ അഭിഭാഷകര്‍ സ്ത്രീയെ കടന്നു പിടിച്ച കേസ് ഒരു കാരണമായി തീര്‍ന്നെന്നു മാത്രം.
പിണറായി വിജയന്‍ വിരലനക്കിയാല്‍ തീരുന്ന പ്രശ്‌നമാണ് ഇപ്പോഴും വഷളാകുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ടിംഗിനെത്തിയ മാധ്യമ പ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ചതും സിപിഎം സംഘമാണ്. പഴയ എസ്എഫ്‌ഐക്കാരായ അഭിഭാഷകരാണ് സംഭവത്തിനു പിന്നിലുള്ളതും.
മാധ്യമങ്ങളോടുള്ള സിപിഎമ്മിന്റെ അസഹിഷ്ണുതയാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. സിപിഎമ്മിന് ഇപ്പോഴും മാധ്യമങ്ങളോട് ചിറ്റമ്മ നയം തന്നെയാണുള്ളത്.
എംകെ ദാമോദരന്‍ മുന്‍ കൈയെടുത്താല്‍ മാത്രമേ പ്രശ്‌നങ്ങള്‍ അവസാനിക്കുകയുള്ളൂ. എന്നാല്‍ മാധ്യമങ്ങള്‍ എന്നും എതിര്‍ത്തു പോന്നിട്ടുള്ള ദാമോദരനെ എങ്ങനെയാണ് വിഷയത്തില്‍ ഇടപെടുവിക്കുക ഫലത്തില്‍ പ്രണബ് മുഖര്‍ജിയും ജസ്റ്റിസ് പി സദാശിവവുമൊക്കെ ഇടപെട്ടിട്ടും തീരാത്ത വിഷയമാക്കി ഇത് മാറിയിരിക്കുകയാണ്.
തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ അതിക്രമത്തില്‍ പോലീസ് മെല്ലെ പോക്ക് തുടരുകയാണ്. സര്‍ക്കാര്‍ അഭിഭാഷകരെയും ബാര്‍ അസോസിയേഷന്‍ നേതാക്കളെയും പിണക്കിയാല്‍ തങ്ങള്‍ക്ക് പണി കിട്ടുമെന്ന് പോലീസിനറിയാം.അതു കൊണ്ടു തന്നെ കോടതി റിപ്പോര്ട്ടില്‍ നിന്നും ഇനിയും മാധ്യമങ്ങള്‍ക്ക് മാറി നില്‍ക്കേണ്ടി വരിക തന്നെ ചെയ്യും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഫലത്തില്‍ മെച്ചമാണ് താനും. കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലായത് കോടതി വിധികളെ തുടര്‍ന്നായിരുന്നു. അതിനെയെല്ലാം ഉമ്മന്‍ സര്‍ക്കാര്‍ അതിജീവിച്ചു. രണ്ടടി പത്രക്കാര്‍ക്ക് കിട്ടട്ടെ എന്ന അടക്കം പറച്ചില്‍ എല്ലാവര്‍ക്കും ഉണ്ട്. എന്നിട്ട് എന്തുസംഭവിച്ചാലും ചാനലും ഓണാക്കി നോക്കും. മാധ്യമക്കാരുടേയും അരിപ്രശ്‌നമാണിത്.
https://www.facebook.com/Malayalivartha


























