വനിതാ നേതാവിനും പണം തന്നെ പ്രധാനം: സിപിഎമ്മിന്റെ വനിതാ നേതാവിനെതിരെ വിജിലന്‍സ് അന്വേഷണം

സിപിഐഎമ്മിന്റെ വനിതാ നേതാവായ അധ്യാപികയും ധനസെക്രട്ടറിയും വൈകാതെ വിജിലന്‍സ് കുരുക്കിലാവും. സ്ത്രീ പഠന കേന്ദ്രം എന്ന പേരില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സംഘടനക്ക് 86 ലക്ഷം രൂപ ഗ്രാന്റ് അനുവദിച്ചതാണ് പുതിയ കുരുക്കിന് കാരണമായിരിക്കുന്നത്. സിപിഎം അനുകൂല അധ്യാപക സംഘടനയുടെ നേതാവും സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടറുമായ ഡോ പി എസ് ശ്രീകലയ്ക്കാണ് ധനസെക്രട്ടറി കെ എം എബ്രഹാം സാമൂഹ്യ ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ 86 ലക്ഷം ദാനം നല്‍കിയത്.
സാമൂഹ്യ നീതി സെക്രട്ടറിയടെ നേരിട്ടുള്ള തീരുമാനമായിരുന്നു ഇത് അന്നത്തെ സാമൂഹ്യ നീതി മന്ത്രി എം കെ മുനീറോ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോ അന്നത്തെ ധനമന്ത്രി കെ എം മാണിയോ ഇക്കാര്യം അറിഞ്ഞിരുന്നി#്‌ല. സാമൂഹ്യ നീതി വകുപ്പിന് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ വ്യവസ്ഥയുണ്ട്. അതനുസരിച്ചാണ് തുക നല്‍കിയത്. എന്നാല്‍ സ്ത്രീ പഠന കേന്ദ്രം വെറുമൊരു കടലാസു പുലി മാത്രമാണ്.
ഭാവിയില്‍ പ്രതീക്ഷയുണര്‍ത്തുന്ന വനിതാ നേതാവായി ശ്രീകല മാറുന്നതിനിടയിലാണ് അവര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എസ്എഫ്‌ഐയിലൂടെയാണ് അവര്‍ സംഘടനാ രംഗത്ത് എത്തിയത്. ഗവ. വിമന്‍സ് കോളേജിലെ വനിതാ നേതാവായിരുന്നു ശ്രീകല. ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റേയും ചില പ്രമുഖ സിപിഎം നേതാക്കളുടെയും ഒത്താശയോടെയാണ് കെ എം എബ്രഹാം ശ്രീകലയ്ക്കും സംഘത്തിനുംലക്ഷങ്ങള്‍ അനുവദിച്ചത്.
പണം കിട്ടിയെങ്കിലും സംഘടന പഠന പ്രവര്‍ത്തനങ്ങള്‍ യാതൊന്നും തന്നെ നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം കടലാസ് സംഘടനകള്‍ കേരളത്തില്‍ അനേകം പ്രവര്‍ത്തിക്കുന്നുണ്ട്
വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും ധന സെക്രട്ടറി കെ എം എബ്രഹാമും തമ്മിലുള്ള പുതിയ ശീത സമരമായി പുതിയ ആരോപണം മാറും. സിപിഎമ്മുമായി അടുപ്പമുള്ള ചിലര്‍ തന്നെയാണ് ജേക്കബ് തോമസിനു മുമ്പില്‍ ശ്രീകലയ്ക്കും എബ്രഹാമിനുമെതിരെ പരാതിയുമായി എത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























