പിന്നില്‍ നിന്നും അങ്കം കളിക്കുന്നവര്‍ നിരവധി: ഡാഡി ഗിരിജ ഇറങ്ങി കൂര്‍ഗ് വഴി പുലിമുരുകനെ പിടിക്കാന്‍

ജേക്കബ് തോമസിനെതിരെയുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയും കെ ബാബുവും. മുന്‍ എക്‌സൈസ് മന്ത്രി കെ ബാബു അടുത്ത കാലത്ത് രണ്ട് തവണ ബാംഗ്‌ളൂര്‍ സന്ദര്‍ശിച്ചു. ഉമ്മന്‍ചാണ്ടി കര്‍ണാടക പിസിസി അധ്യക്ഷനുമായി കൂടിയാലോചനകള്‍ നടത്തി. ജേക്കബ് തോമസിനെതിരെ സാധ്യമായതെല്ലാം ചെയ്യണമെന്നും കഴിയുമെങ്കില്‍ അദ്ദേഹത്തിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ച് സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അവസ്ഥ സംജാതമാക്കണമെന്നും കോണ്‍ഗ്രസിന്റെ കേന്ദ്ര നേതൃത്വം കര്‍ണാടക മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
151.03 ഏക്കര്‍ വനഭൂമിയാണ് കര്‍ണാടകത്തിലെ കൂര്‍ഗില്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്‌സിയുടെ കൈവശമുള്ളത്. 1999 മുതല്‍ ഇതിനെതിരെ നിയമനടപടികള്‍ നടക്കുകയാണ്. അതിനിടയിലാണ് ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടറായതും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കെതിരെ തിരിഞ്ഞതും. ഡല്‍ഹി കേരള ഇടപെടല്‍ ശക്തമായതോടെ കോണ്‍ഗ്രസ് നേതാക്കള്‍ ജേക്കബിനെതിരെ നേരിട്ട് രംഗത്തിറങ്ങി. മടിക്കേരി അസിസ്റ്റര്‍വേറ്റര്‍ സി. രംഗനാഥനാണ് വനഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ ജേക്കബിന് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ മംഗലുരുവില്‍ പ്രവര്‍ത്തിക്കുന്ന ഹനുമാന്‍ ടുബാക്കോ കമ്പനിയില്‍ നിന്നാണ് തങ്ങള്‍ സ്ഥലം പണം നല്‍കി വാങ്ങിയതെന്നും ഒഴിയാനാവില്ലെന്നുമാണ് ജേക്കബിന്റെ ഭാര്യയുടെ നിലപാട്. 1990 ല്‍ 15 ലക്ഷം രൂപയ്ക്കാണ് ഇവര്‍ സ്ഥലം വാങ്ങിയത്. ഇപ്പോള്‍ ഇതേ സ്ഥലത്തിന് 18.12 കോടി വില വരും. ഇക്കാര്യം ജേക്കബ് തോമസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റുണ്ട്. 35 ലക്ഷത്തിന്റെ വാര്‍ഷിക സമ്പാദ്യം തനിക്കതില്‍ നിന്നും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം രേഖകളില്‍ പറയുന്നു.
കര്‍ണാടക വനം വകുപ്പിന്റെ വിധിക്കെതിരെ കോടതിയെ സമീപിക്കാനിരിക്കുകയാണ് ജേക്കബ്,
അതേസമയം കൂര്‍ന്ന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെയും കെ ബാബു രംഗത്തിറക്കിയിട്ടുണ്ട്. ജേക്കബ് തോമസിന്റെ സ്ഥലം കൈവശപ്പെടുത്തുകയാണ് ലക്ഷ്യം. പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നാണ് സംഘടനകളുടെ വാദം. കെ ബാബു അടുത്തിടെ കൂര്‍ന്ന് സന്ദര്‍ശിച്ചിരുന്നു. കര്‍ണാടകത്തിലെ മന്ത്രിമാരെയെല്ലാം കെ ബാബു അടിക്കടി സന്ദര്‍ശിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























