വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ സിപിഎം നേതാവ് ജയന്തനും അനുജനും സസ്‌പെന്‍ഷന്‍

വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതിയായ സിപിഎം അംഗവും നഗരസഭാ കൗണ്‍സിലറുമായ പി.എന്‍.ജയന്തനെയും പാര്‍ട്ടി അംഗം പി.സി.ബിനീഷിനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. വടക്കാഞ്ചേരി ഏരിയ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി.
ജയന്തന്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളും മാനഭംഗക്കേസില്‍ പ്രതിയായ സാഹചര്യവും പാര്‍ട്ടിയുടെ അന്തസ്സിനു കളങ്കമുണ്ടാക്കിയെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ജയന്തന്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കണോ എന്ന കാര്യം പാര്‍ട്ടി പിന്നീടു തീരുമാനിക്കും. ജയന്തന്‍ മാനഭംഗക്കേസില്‍ പ്രതിയാണോ ഇല്ലയോ എന്ന കാര്യവും പാര്‍ട്ടി ചര്‍ച്ച ചെയ്തില്ല.
ഇക്കാര്യം പാര്‍ട്ടി ഏരിയാ കമ്മിറ്റി അന്വേഷിക്കും. പൊലീസ് മാത്രമല്ല, പാര്‍ട്ടിയും ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തുമെന്നു ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. പീഡനം നടന്നതായി ഇപ്പോള്‍ പറയാനാകില്ല. പക്ഷേ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി ഒരു കാരണവശാലും സംരക്ഷിക്കില്ല.
കുറാഞ്ചേരി ലോക്കല്‍ കമ്മറ്റി അംഗങ്ങളാണ് ജയന്തനും ബിനീഷും. 2014 ഏപ്രിലില്‍ തിരുവുള്ളക്കാവില്‍വച്ചു മാനഭംഗപ്പെടുത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ പരാതിപ്പെട്ടില്ല. 2014 ഓഗസ്റ്റില്‍ പരാതി നല്‍കിയെങ്കിലും ഭീഷണിയെത്തുടര്‍ന്നു മജിസ്‌ട്രേട്ടിനു മൊഴിമാറ്റി നല്‍കി. ഇതോടെ കേസന്വേഷണവും അവസാനിച്ചു. മാനസിക സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഇപ്പോള്‍ വിവരം പുറത്തു പറയുന്നതെന്നാണ് വീട്ടമ്മ പറഞ്ഞത്.
https://www.facebook.com/Malayalivartha


























