സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി

വി.എ. സക്കീര്‍ ഹുസൈന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശനിയാഴ്ച വിധിപറയും. വാദം പൂര്‍ത്തിയായതിനത്തെുടര്‍ന്നാണ് ജാമ്യഹരജി വിധി പറയാന്‍ മാറ്റിയത്.
ജാമ്യം അനുവദിച്ചാല്‍ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതി അന്വേഷണത്തില്‍ ഇടപെടുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
വ്യവസായിയായ ജൂബി പൗലോസിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതോടെയാണ് സക്കീര്‍ മുന്‍കൂര്‍ ജാമ്യംതേടി കോടതിയെ സമീപിച്ചത്. 2015 ജൂണില്‍ വെണ്ണല സ്വദേശിയായ ജൂബി പൗലോസിനെ സിദ്ദീഖ്, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്.
അതിനിടെ, കറുകപ്പിള്ളി സിദ്ദീഖ്, കമാലുദ്ദീന്‍, അജയ് കുമാര്‍, നിയാസ്, അസീസ് എന്നിവര്‍ ഉള്‍പ്പെട്ട മറ്റൊരു ഗുണ്ട ആക്രമണക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി.
https://www.facebook.com/Malayalivartha


























