വിദേശ യാത്ര മരണ യാത്രയാക്കി ഭര്‍ത്താവ്, ഗള്‍ഫില്‍ പോവാന്‍ വിസമ്മതിച്ച ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു

സൗദി അറേബ്യയില്‍ ജോലി ചെയ്തിരുന്ന അബ്ദുല്‍ ഖാദര്‍ അഞ്ചു മാസം മുന്‍പാണു തസ്ലിമയെ വിവാഹം ചെയ്തത്. അതിനു ശേഷം തിരികെ പോകാതിരുന്ന ഇയാള്‍ ഇവിടെയുളള ഒരു ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു. ഈ ജോലി ഇഷ്ടമല്ലാതിരുന്ന ഇയാള്‍ വീണ്ടും സൗദി അറേബ്യയില്‍ തന്നെ പോകുന്നതിനു ശ്രമിക്കുകയായിരുന്നു. അബ്ദുല്‍ ഖാദര്‍ വീണ്ടും വിദേശത്തു പോകുന്നതിനെ തസ്ലിമ എതിര്‍ത്തുവെങ്കിലും ഇതു കാര്യമാക്കാതെ സൗദിയിലേക്കു പോകാന്‍ ഇയാള്‍ തയാറെടുപ്പു നടത്തി. പോകുന്നതിനായി വിമാന ടിക്കറ്റെടുക്കുകയും ചെയ്തു.
യാത്രയ്‌ക്കൊരുങ്ങുന്നതിനിടെ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും വെട്ടുകത്തി ഉപയോഗിച്ചു അബ്ദുല്‍ ഖാദര്‍ ഭാര്യയെ കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ബന്ധുക്കള്‍ ഇവരുടെ വീട്ടിലെത്തിയപ്പോള്‍ അബ്ദുല്‍ ഖാദറിനെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. കിടപ്പു മുറിയില്‍ തസ്ലിമയെ മരിച്ച നിലയിലും കണ്ടെത്തി. ഭാര്യയെ കഴുത്തറത്തു കൊലപ്പെടുത്തിയതിനു ശേഷം അബ്ദുല്‍ ഖാദര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചക്കുകയായിരുന്നു. തിരുനല്‍വേലി കടയാനല്ലൂരിലുളള അബ്ദുല്‍ ഖാദറാണ് (35) ഭാര്യ തസ്ലിമയെ(25) കൊലപ്പെടുത്തിയതിനു ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചത്. സ്വയം കഴുത്തറുത്ത ഇയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























