ഹൈദ്രോസ് തങ്ങളുടെ ചെയ്തികള്‍ പുറത്തേക്ക്, വെള്ളിയാഴ്ച എല്ലാവരും പള്ളിയില്‍ പോകുബോള്‍ ഇവിടെ ആണും പണ്ണും കൂടി ചേര്‍ന്ന് പ്രാര്‍ത്ഥനയുടെ പേരില്‍ ആടി തിമിര്‍പ്പ്

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായ ഹൈദ്രോസ് തങ്ങള്‍ക്കെതിരെ കൂടുതല്‍ വിരങ്ങള്‍ പുറത്ത്. നാട്ടുകാരനായ അനീസ് മഹുമ്മദ് എന്നയാളാണ് തങ്ങള്‍ക്കെതിരെ ആരോപണവുമായി എത്തിയത്. തങ്ങളുടെ നാട്ടുകാരനാണെന്ന് പരിചയപ്പെടുത്തിയ അനീസാണ് ഇയാള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കപട മന്ത്രവാദിയായ ഇയാളുടെ വീട്ടില്‍ വിശ്വാസത്തിന്റെ പേരില്‍ അനാചാരങ്ങളാണ് നടക്കുന്നതെന്ന് അനീസ് പറയുന്നു.
വെള്ളിയാഴ്ച്ച ജുമുഅക്ക് പോവാതെ ആണും പണ്ണും കൂടി ചേര്‍ന്ന് പ്രാര്‍ത്ഥനയുടെ പേരില്‍ ആടി തിമിര്‍ക്കുകയാണെന്ന് ഇയാള്‍ ആരോപിക്കുന്നു. മുക്കം കള്ളന്തോട് കെഎംസിടി കോളേജിലാണു ഞാന്‍ എംബിഎ പഠിച്ചത്. കോളേജിനു തൊട്ടടുത്താണു ഈ കപട മന്ത്രവാദിയുടെ വീട് (വീടെന്നു പറഞ്ഞാല്‍ പോര കൊട്ടാരം). വെള്ളിയാഴ്ച്ച ഞങ്ങളൊക്കെ പള്ളിയില്‍ പോകുമ്പോള്‍ ഇയാളുടെ വീട്ടിനുമുന്നിലും മറ്റും വലിയ ജനക്കൂട്ടം കാണാം. അന്വേഷിച്ചപ്പോഴാണു അറിഞ്ഞത് വെള്ളിയാഴ്ച്ച ഇങ്ങേര്‍ക്കും കൂട്ടര്‍ക്കും ജുമുഅയൊന്നും ഇല്ലെത്രേ. പകരം പ്രത്യേക പ്രാര്‍ത്ഥന. ആണും പെണ്ണും ഒക്കെക്കൂടി ആടിയും പാടിയും തിമിര്‍ക്കുന്ന ആരാധന, ആരാധിക്കപ്പെടുന്നത് ഇങ്ങേരുതന്നെയെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലെ കുറിപ്പില്‍ പറയുന്നു.ദയവുചെയ്ത് ഇവനെപ്പോലുള്ള കള്ളന്മാരുടെ ചെയ്തികളൊന്നും മതത്തിന്റെ അക്കൗണ്ടില്‍ ചേര്‍ക്കരുതെന്ന് അപേക്ഷിച്ചാണ് അനീസ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
മുക്കം ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ബുധനാഴ്ച പകല്‍ രണ്ട് മണിയോടെയാണ് ഓമശ്ശേരി സ്വദേശിയായ അബൂബക്കര്‍ സിദ്ധിഖിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവിച്ച് കുറച്ച് സമയം കഴിഞ്ഞപ്പോള്‍ കുഞ്ഞിന് മുലപ്പാല്‍ കൊടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കുട്ടിയുടെ പിതാവ് ഇത് തടഞ്ഞു.അഞ്ച് ബാങ്ക് വിളി കഴിയാതെ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കരുതെന്ന് യുവാവ് ഭാര്യയോടും, ആശുപത്രി അധികൃതരോടും പറഞ്ഞു. ഇതനുസരിച്ച് വ്യാഴാഴ്ച ഉച്ചബാങ്ക് കഴിഞ്ഞേ കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ കഴിയൂ. ഇത് നവജാത ശിശുവിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടും യുവാവ് വഴങ്ങിയില്ല. കുഞ്ഞിന് അഞ്ച് നേരത്തേ ബാങ്ക് കഴിയാതെ മുലപ്പാല്‍ കൊടുക്കരുതെന്നും ജപിച്ച് ഊതിയ വെള്ളം മാത്രമേ നല്‍കാവൂ എന്നും യുവാവ് വാശി പിടിക്കുകയായിരുന്നു.
സംഭവത്തില്‍ കുട്ടിക്ക് മുലപ്പാല്‍ നല്‍കരുതെന്ന് നിര്‍ദ്ദേശിച്ച ഹൈദ്രോസ് തങ്ങളെ പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ അച്ഛനും അമ്മയ്ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുക്കംഇഎംഎസ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്‌സ് ശ്യാമിലി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മാതാവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ല. പ്രസവ ശേഷം യുവതി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാലാണ് ഇവരെ കസ്റ്റഡിയില്‍ എടുക്കാതിരുന്നത്. എന്നാല്‍ വൈകാതെ ഇവരേയും കസ്റ്റഡിയില്‍ എടുത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയേക്കും.

https://www.facebook.com/Malayalivartha


























