ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം ഭാഗികമായി തകര്‍ന്നു

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കിഴക്കേ ഗോപുരം ഭാഗികമായി തകര്‍ന്നു. ഗോപുരത്തിന്റെ പടിഞ്ഞാറുവശത്ത് ദേവന് അഭിമുഖമായ കുറച്ചുഭാഗം കഴിഞ്ഞദിവസം ഇടിഞ്ഞുവീണത്. വലിയ ശബ്ദത്തോടെ ഗോപുരം വീണത് ക്ഷേത്രത്തിലാകെ പരിഭ്രാന്തി പടര്‍ത്തി. ഗോപുരത്തില്‍ ആല്‍മരം വേരൂന്നി വളര്‍ന്നതാണ് തകര്‍ച്ചയ്ക്ക് കാരണം.
ക്ഷേത്രത്തിന്റെ തെക്ക്, പടിഞ്ഞാറ്, വടക്ക് നടകളില്‍ കേരളീയ പടിപ്പുരയുടെ മാതൃകയിലുള്ള ഗോപുരങ്ങളാനുള്ളത്. കിഴക്കേനടയില്‍ മാത്രമാണ് ദ്രാവിഡരീതിയില്‍ നായക് ശൈലിയിലുള്ള ഉയര്‍ന്ന ഗോപുരമുള്ളത്. ഗോപുരത്തിലും മതില്‍ക്കെട്ടിലും വളരുന്ന ആല്‍, പിഴുതുകളയുന്ന രീതി രണ്ടുവര്‍ഷം മുന്‍പുവരെ ക്ഷേത്രത്തിലുണ്ടായിരുന്നു.
നാടകശാലയുടെ തറ പൊളിച്ച് കുഴികള്‍ ഉണ്ടാക്കുമ്പോള്‍ തിരുവാമ്പാടി നടയില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടതായി ജീവനക്കാര്‍ പറയുന്നു.നാടകശാലയില്‍ നടന്ന നവീകരണപ്രവര്‍ത്തനങ്ങളും ഗോപുരത്തിന്റെ തകര്‍ച്ചക്ക് കാരണമായതായി അനുമാനിക്കപ്പെടുന്നു.
https://www.facebook.com/Malayalivartha


























