ലഹരിമരുന്ന് നല്‍കി സ്ത്രീകള്‍ക്കൊപ്പം നഗ്‌ന ഫോട്ടോയെടുത്ത് പത്തുലക്ഷം രൂപ തട്ടിയ കേസിലെ നാല് പ്രതികള്‍ അറസ്റ്റില്‍

കൊച്ചി കേന്ദീകരിച്ചു ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന നാലംഗ സംഘത്തെയാണ് അരാഷ്ട് ചെയ്തത്. കൊച്ചിയില്‍ വീണ്ടും ഗുണ്ടാ അറസ്റ്റ്. ലഹരി മരുന്ന് മാഫിയയിലെ നാലംഗ ഗുണ്ടാ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി സ്വദേശി ഷിബിലി, തോപ്പുപടി സ്വദേശി ഡാനി, ഉദയംപേരൂര്‍ സ്വദേശി ശരത്, തൃശൂര്‍ സ്വദേശി മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്.
ഗുണ്ടാ സംഘത്തെ അമര്‍ച്ച ചെയ്യാന്‍ രൂപീകരിച്ച സിറ്റി ടാസ്‌ക് ഫോഴ്സിന്റേതാണ് നടപടി. ലഹരി മരുന്ന് നല്‍കിയ ശേഷം സ്ത്രീക്കൊപ്പം നിര്‍ത്തി നഗ്‌ന ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി എന്നാണ് കേസ്. ബ്ലാക്മെയിലിംഗ് വഴി 10 ലക്ഷം രൂപയാണ് ഗുണ്ടാസംഘം തട്ടിയെടുത്തത്. കൊച്ചിയിലെ ഇലക്ട്രോണിക് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന കണ്ണൂര്‍ സ്വദേശി അജിത് ആണ് പരാതിക്കാരന്‍. കഴിഞ്ഞ സെപ്തംബറില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
https://www.facebook.com/Malayalivartha


























