വിദ്യാഭ്യാസ മന്ത്രിയെ കാണാന്‍ നിവേദനവുമായി കുരുന്നുകള്‍ തലസ്ഥാനത്തെത്തിയത് ആകാശമാര്‍ഗം

സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതിനെ തുടര്‍ന്ന് വിദ്യാലയത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കാന്‍ കുരുന്നുകള്‍ തലസ്ഥാനത്തെത്തിയത് ആകാശമാര്‍ഗം. ആലുവ വിദ്യാഭ്യാസ ഉപജില്ലയിലെ നീറിക്കോട് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിക്കുന്ന 44 വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും അടക്കം 82 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലായിരുന്നു യാത്ര.
തിരുവനന്തപുരത്തെത്തിയ സംഘം കെഎസ്ആര്‍ടിസിയുടെ ഡബിള്‍ ഡെക്കര്‍ ബസില്‍ നിയമസഭയിലെത്തി വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കി.
സാധാരണ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കു വിമാനയാത്രയ്ക്കുള്ള പണം അധ്യാപകരും സ്‌കൂള്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരും ചേര്‍ന്ന് കണ്ടെത്തുകയായിരുന്നു. സ്‌കൂള്‍ നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തനം സുഗമമാക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കഴിയുന്നതെല്ലാം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി നിവേദക സംഘം വ്യക്തമാക്കി. 1961 ല്‍ പ്രവര്‍ത്തനമാരംഭിച്ച ഈ സര്‍ക്കാര്‍ സ്‌കൂള്‍ ഇന്ന് പ്രതിസന്ധിയിലാണ്. സ്‌കൂള്‍ ഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം കോടതിയില്‍ കേസ് നിലനില്‍ക്കുന്നു.
ഒന്നുമുതല്‍ നാലുവരെ ക്ലാസുകള്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ നാലു ക്ലാസ് മുറികള്‍ മാത്രമുള്ള കെട്ടിടമാണുള്ളത്. സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെ ഓഫീസ് മുറി കഞ്ഞിപ്പുരയ്ക്കു സമീപത്തേക്കു മാറ്റി അവിടെ പിടിഎയുടെ നേതൃത്വത്തില്‍ നഴ്‌സറി ആരംഭിച്ചു. ഇതോടെ കൂടുതല്‍ കുട്ടികള്‍ ഒന്നാംക്ലാസ് പ്രവേശനത്തിന് എത്തി. മൂന്നു ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ ഏഴ് കോളനികളിലെ അടക്കം സാധാരണക്കാരായ നിരവധി കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്നത് ഇവിടെയാണ്. പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാന്‍ കഴിയുന്ന തരത്തില്‍ സ്‌കൂളിന്റെ സമഗ്ര വികസനം നടപ്പാക്കണമെന്നാണ് നിവേദനത്തിലൂടെ ആവശ്യമുന്നയിച്ചിരിക്കുന്നത്. വിമാന മാര്‍ഗം തലസ്ഥാനത്തെത്തിയ വിദ്യാര്‍ത്ഥികളും സംഘവും ട്രെയിന്‍മാര്‍ഗമാണു തിരിച്ചു പോയത്.
https://www.facebook.com/Malayalivartha


























