കേരളത്തിന് വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്, ജനങ്ങള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് വെച്ച വാഗ്ദാനളെല്ലാം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

ജനങ്ങള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് വെച്ച വാഗ്ദാനളെല്ലാം സര്‍ക്കാര്‍ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഒന്നിച്ച് പങ്കാളിത്തം നല്‍കുന്ന വികസനമാണ് നമുക്ക് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് കാസര്‍കോട് ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാമൂഹ്യ നീതിയിലധിഷ്ഠിതമായ സമഗ്രതല സമഗ്ര വികസനം. നവകേരള സൃഷ്ടിക്കായി എല്‍ഡിഎഫ് ജനങ്ങള്‍ക്ക് മുമ്പാകെ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം ഇതായിരുന്നു. അവയെല്ലാം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണ്. അഞ്ചുമാസം തീരെ ചെറിയ കാലയളവല്ലെങ്കിലും സര്‍ക്കാരിനെ സംബന്ധിച്ച് ഒരു വലിയ കാലയളവല്ല. എല്ലാ പദ്ധതികളും ആദ്യഘട്ടത്തില്‍തന്നെ ഒന്നിച്ച് ചെയ്യാനാകില്ല.
അതുപോലെ ഏതെങ്കിലും ഒരു മേഖലയില്‍ പ്രത്യേകമായ വികസനം സാധ്യമായാല്‍ മാത്രം വികസനമായില്ല. എല്ലാ മേഖലയും ഒന്നിച്ച് വികസിച്ച് ഉയരണം. ഈ നവംബര്‍ ഒന്നിന്ന് അത്തരമൊരു നേട്ടമാണ് നമ്മള്‍ കൈവരിച്ചത് . സംസ്ഥാനം സമ്ബൂര്‍ണ പരസ്യ വെളിയിട വിസര്‍ജ്ജന മുക്തമായി. നാട്ടുകാരും തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാരും കൂട്ടായി നടത്തിയ പരിശ്രമമാണ് ആ നേട്ടത്തിന് പിന്നില്‍. ഇത്തരത്തില്‍ എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി നടപ്പാക്കാന്‍ സാധിക്കണം.
സര്‍ക്കാരിന്റെ പരിഗണനയില്‍ ഉള്ള കാര്യമാണെങ്കിലും ചിലപ്പോള്‍ ഭരണപരമായ കാര്യങ്ങളാല്‍ ഉദ്ദേശിക്കുന്ന വേഗത ഉണ്ടായിരിക്കുയില്ല. അവ ചൂണ്ടിക്കാണിച്ചാല്‍ വേഗത കൂട്ടാന്‍ സഹായിക്കും.
https://www.facebook.com/Malayalivartha


























