ഏതെങ്കിലും ദൈവം മുലപ്പാല്‍ നല്‍കരുതെന്നു പറഞ്ഞോ? മതത്തെയും ദൈവത്തെയും ചിലര്‍ക്കു തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്ന് മന്ത്രി ശൈലജ

മതത്തെയും ദൈവത്തെയും ചിലര്‍ക്കു തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ആരോഗ്യ രംഗത്ത് അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കും. നവജാത ശിശുവിന്റെ ജന്മാവകാശമാണ് മുലപ്പാല്‍. ജനിച്ചു വീഴുന്ന കുഞ്ഞിന് ആദ്യം മുലപ്പാല്‍ നല്‍കണം. ഏതെങ്കിലും ദൈവം മുലപ്പാല്‍ നല്‍കരുതെന്നു പറഞ്ഞോ? ഇതു മതത്തെയും ദൈവത്തെയും ചിലര്‍ക്കു തോന്നുന്ന രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും അവര്‍ പറഞ്ഞു.
മുക്കത്ത് നവജാത ശിശുവിനു മുലപ്പാല്‍ നല്‍കാത്ത സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുക്കത്തെ സംഭവം ഒരു പാഠമാണ്. ദൈവത്തിന്റെ പേരില്‍ അന്ധവിശ്വാസം വളര്‍ത്താന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. അറസ്റ്റും നടപടിയും കൊണ്ടു മാത്രം ഒരാളുടെ മനസില്‍ പതിഞ്ഞ വിശ്വാസം ഇല്ലാതാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























