വടക്കാഞ്ചേരി പീഡനം; രണ്ടാഴ്ച മുന്‍പ് കെ രാധാകൃഷ്ണനെ കണ്ട് പരാതിപ്പെട്ടെന്ന് യുവതി

മുഖ്യമന്ത്രിയെക്കണ്ടു പരാതി പറയുന്നതിൽ നിന്നും യുവതിയെ വിലക്കിയത് ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ. ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ സി പി എം നെ വീണ്ടും കൂടുതൽ പ്രതിരോധത്തിലാക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ സംസാരിക്കവെയാണ് യുവതി ഇക്കാര്യം തുറന്നുപറഞ്ഞത്.രണ്ടാഴ്ച മുന്‍പ് സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെ കണ്ട് പരാതി നല്‍കിയിരുന്നെന്ന് വടക്കാഞ്ചേരിയില്‍ പീഡനത്തിനിരയായെന്ന് പരാതിപ്പെട്ട യുവതി വ്യക്തമാക്കി. ശനിയാഴ്ച രാത്രി ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് അവറില്‍ സംസാരിക്കവെയാണ് യുവതി ഇക്കാര്യം ആദ്യമായി തുറന്നുപറഞ്ഞത്.
തൃശൂരിലെ പാര്‍ട്ടി ഓഫീസില്‍ ചെന്നാണ് രാധാകൃഷ്ണനെ കണ്ട് നേരിട്ട് പരാതി നല്‍കിയതെന്നും തനിക്ക് നാട്ടില്‍ വരാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തെ അറിയിച്ചെന്നും യുവതി പറഞ്ഞു.
ക്കാര്യത്തില്‍ ഇനി എന്ത് ചെയ്യണമെന്ന് രാധാകൃഷ്ണനോട് ചോദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ കണ്ട് പരാതി പറയണോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നും ശരിയാക്കാമെന്നും പറഞ്ഞെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്‍റെ അമ്മയെക്കൊണ്ട് പരാതി കൊടുപ്പിച്ചതിന് പിന്നില്‍ പാര്‍ട്ടിക്കാരാണെന്നും പരാതിക്കാരി ആരോപിച്ചു.

സി പി എം ഉന്നതരുടെ വലിയ പിന്തുണ പ്രതികൾക്ക് ലഭിക്കുന്നുണ്ടെന്ന് റിപോർട്ടുകൾ.
ഇതിനിടയിൽ ഇരയുടെ പേര് മുന്‍ സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞതിനെ ന്യായീകരിച്ച് മന്ത്രി കെ കെ ശൈലജ. രംഗത്തെത്തി.കെ രാധാകൃഷ്ണന്‍ ചെയ്തതിനെ വലിയ തെറ്റായി കരുതാനാകില്ല. അപമാനിക്കാനായി മനപൂര്‍വം പേര് പറഞ്ഞതായി കരുതുന്നില്ല
ഇത്തരം സംഭവങ്ങളില്‍ ഇരയുടെ പേരോടെ തന്നെ ചര്‍ച്ച ചെയ്യുന്ന കാലം വരുമെന്നും കെ കെ ശൈലജ പറഞ്ഞു.

https://www.facebook.com/Malayalivartha


























