ആ ഉറക്കം നിത്യ ഉറക്കത്തിലേക്ക്... അമ്മയുടെ തോളിലിരുന്ന് സുഖമായുറങ്ങിയ രണ്ടരവയസുകാരി

ഏറ്റുമാനൂരിലാണ് ആരേയും കരയിപ്പിക്കുന്ന സംഭവമുണ്ടായത്. ബൈക്കിടിച്ചു വീഴ്ത്തിയ അമ്മയുടെ തോളില്‍നിന്നു തെറിച്ചു റോഡില്‍ വീണു പരുക്കേറ്റ രണ്ടര വയസുകാരി മരിച്ചു. അബോധാവസ്ഥയില്‍ ഏഴു ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന മകള്‍ രക്ഷപ്പെടില്ലെന്നറിഞ്ഞ ആഘാതത്തില്‍ അമ്മ ഇന്നലെ കിണറ്റില്‍ ചാടിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തി.
ഏറ്റുമാനൂര്‍ മാരിയമ്മന്‍ കോവിലിനു സമീപം ആമന്തൂര്‍ വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന മുണ്ടക്കയം വിജയഭവനില്‍ ജഗന്റെയും രശ്മിയുടെയും മകള്‍ ശ്രീനന്ദ (രണ്ടര) ആണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്. അതിരമ്പുഴ സെന്റ് മേരീസ് എല്‍പി സ്‌കൂള്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനി ശ്രീലക്ഷ്മി സഹോദരിയാണ്. കിണറ്റില്‍ വീണ് പരുക്കേറ്റ അമ്മ രശ്മി (31) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മാരിയമ്മന്‍ റോഡില്‍ കഴിഞ്ഞ ഞായറാഴ്ച ഒന്‍പതു മണിയോടെ ആയിരുന്നു അപകടം. സിനിമ കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു ജഗനും കുടുംബവും. അമ്മ രശ്മിയുടെ തോളില്‍ ഉറങ്ങി കിടക്കുകയായിരുന്നു ശ്രീനന്ദ. റോഡിലെ കുത്തിറക്കം ഇറങ്ങിവന്ന മൂവര്‍ സംഘം സഞ്ചരിച്ച ബൈക്കാണു നിയന്ത്രണം വിട്ട് രശ്മിയെയും ശ്രീനന്ദയെയും ഇടിച്ചിട്ടത്.
https://www.facebook.com/Malayalivartha


























