വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തി

വടക്കാഞ്ചേരി പീഡനക്കേസിലെ ഇരയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. എഎസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. വടക്കാഞ്ചേരിയിലെ കൗണ്‍സിലറും സിപിഎം നേതാവുമായ ജയന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിന്മേലാണ് മൊഴിയെടുക്കുന്നത്.
പരാതിയുമായി സ്‌റ്റേഷനിലെത്തിയ തന്നെ പോലീസ് അപമാനിച്ചു എന്നത് ഉള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ പങ്കുവച്ചിരുന്നു.
https://www.facebook.com/Malayalivartha


























