വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നതായി അനില്‍ അക്കര എംഎല്‍എ

വടക്കാഞ്ചേരി പീഡനക്കേസ് അട്ടിമറിക്കാന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നതായി അനില്‍ അക്കര എംഎല്‍എ രംഗത്ത്. സിപിഐഎമ്മിന്റെ താളത്തിനൊത്ത് തുള്ളുന്ന അന്വേഷണസംഘത്തെയാണ് സര്‍ക്കാര്‍ നിയോഗിച്ചതെന്നും കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അന്വേഷണസംഘം നടപ്പിലാക്കുന്നത് സിപിഐഎമ്മിന്റെ തീരുമാനമാണ്. പീഡനവിവരം പുറത്തുവന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യുവതിയില്‍ നിന്ന് മൊഴി എടുക്കാത്തത് ദുരൂഹമാണ്. കേസ് അട്ടിമറിക്കാനാണ് അന്വേഷണം നീട്ടിക്കൊണ്ട് പോകുന്നത്. ഇതിനെതിരെ പരാതിയുമായി ഡിജിപിയെ കാണുമെന്നും അദ്ദേഹം അറിയിച്ചു.
ഇതിനിടെ പരാതിക്കാരിയായ യുവതിയെ അന്വേഷണസംഘം മൊഴി രേഖപ്പെടുത്താന്‍ വിളിച്ചുവരുത്തി. സൗത്ത് സോണ്‍ എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് ടൗണ്‍ എഎസ്പി ജി പൂങ്കുഴലിക്കാണ് കേസിന്റെ ചുമതല. ജില്ലാ പൊലീസ് മേധാവി ആര്‍ നിശാന്തിനി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ദൈനംദിന നടപടികള്‍ പരിശോധിക്കുന്നുണ്ട്.
കേസ് മുമ്പ് കൈകാര്യം ചെയ്തിരുന്ന പേരാമംഗലം സിഐ ഉള്‍പ്പെടെ ഉള്ളവരെ മാറ്റി നിര്‍ത്തിയായിരുന്നു പുതിയ അന്വേഷണസംഘത്തെ രൂപീകരിച്ചത്. ആര്‍നിശാന്തിനി, സിറ്റി പൊലീസ് കമ്മീഷണര്‍ ജെ ഹിമേന്ദ്രനാഥ് എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്. തൃശ്ശൂര്‍ സിറ്റി പൊലീസ് അഡ്മിനിസ്‌ട്രേഷന്‍ എസിപി എംകെ ഗോപാലകൃഷ്ണന്‍, ഒല്ലൂര്‍ സിഐ കെകെ സജീവ്, ആലത്തൂര്‍ സിഐ എലിസബത്ത്, വനിതാ സിപിഒ അടക്കം മൂന്ന് പൊലീസുകാരുമാണ് സംഘത്തിലുള്ളത്.
https://www.facebook.com/Malayalivartha


























