സരിതയും നിലമ്പൂരും കൊഴുക്കുന്നു... സരിത പോയ്‌ക്കഴിഞ്ഞ് രണ്ടു തവണ രാധയെ കാറിടിച്ച് കൊല്ലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബന്ധുക്കള്‍

കുറച്ചു നാളുകളായി വാര്‍ത്തയില്‍ നിന്നും അകന്ന് നിന്ന സരിത എസ് നായര്‍ രാധയുടെ മരണത്തോടെ വീണ്ടും പൊങ്ങി വരുന്നു. ഇത്തവണ സരിതയുടെ വിവാദമായ നിലമ്പൂര്‍ സന്ദര്‍ശനത്തിലേക്കാണ് പോകുന്നത്. കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയെ കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു തവണ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടന്നതായാണ് ബന്ധുക്കള്‍ പറയുന്നത്. സോളാര്‍ കേസ് പ്രതി സരിത എസ്. നായര്‍ അറസ്‌റ്റിലാകുന്നതിന് ഏതാനും ദിവസം മുമ്പു നിലമ്പൂരില്‍ വന്നുപോയശേഷമാണു രാധയെ കാറിടിപ്പിച്ചു കൊല്ലാന്‍ രണ്ടു ശ്രമവും ഉണ്ടായത്.
രാധയുടെ മരണവുമായി ബന്ധപ്പെട്ടു കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും ചോദ്യം ചെയ്യാതിരിക്കാന്‍ പോലീസിനുമേല്‍ ശക്‌തമായ സമ്മര്‍ദമുള്ളതായി ആരോപണമുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവിനെ പോലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും വാര്‍ത്ത പുറത്തുവന്നതോടെ വിട്ടയച്ചിരുന്നു.
കഴിഞ്ഞ മേയ് 31 നു പ്രദേശത്തെ മന്ത്രിയുടെ ഫോണിലേക്കു സരിത വിളിച്ചതായി ജൂണില്‍ വാര്‍ത്ത വന്നിരുന്നു. സരിത നിലമ്പൂരില്‍ വന്നപ്പോള്‍ ആരെല്ലാം ഒപ്പമുണ്ടായിരുന്നെന്നും എവിടെയാണു ചര്‍ച്ച നടത്തിയതെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചാല്‍ കൊലപാതകത്തിലേക്കു വെളിച്ചംവീശുന്ന ഒട്ടേറെ വിവരങ്ങള്‍ ലഭ്യമാകുമെന്നു രാധയുടെ അയല്‍ക്കാരും നാട്ടുകാരും പറഞ്ഞു.
രാധയ്‌ക്ക് ആദ്യത്തെ കാറപകടം ഉണ്ടായത് ആറു മാസം മുമ്പ് ഓഫീസിലെ തൂപ്പുജോലി കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു പോകുമ്പോഴായിരുന്നു. അമിതവേഗത്തില്‍ വന്ന കാര്‍ ഇടിക്കാന്‍ ശ്രമിച്ചെങ്കിലും തൊട്ടടുത്ത ഓവുചാലിലേക്കു വീണതുമൂലം അവര്‍ രക്ഷപ്പെട്ടു. കാര്‍ നിര്‍ത്താതെ പോകുകയും ചെയ്‌തു.
ചികിത്സയ്‌ക്കു താലൂക്കാശുപത്രിയിലെത്തിയ രാധയെ കണ്ടു മന്ത്രിയുടെ പഴ്‌സണല്‍ സ്‌റ്റാഫില്‍പ്പെട്ട ബിജു കേസ് ഒതുക്കിത്തീര്‍ത്തു. മരുന്നും പണവും നല്‍കിയ ബിജു ഇടിച്ച കാര്‍ സുഹൃത്തിന്റേതാണെന്നും ഭയപ്പെട്ടിട്ടാണു നിര്‍ത്താതെ പോയതെന്നും പ്രശ്‌നമാക്കരുതെന്നും ആവശ്യപ്പെട്ടു.
രണ്ടു മാസം മുമ്പാണു രണ്ടാമതും കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമം നടന്നത്. നിലമ്പൂര്‍ കോവിലകത്തുമുറിയുടെ കവാടത്തിനു മുന്നില്‍ രാധയെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. കൈക്കും കാലിനും തലയ്‌ക്കും പരുക്കേറ്റ അവരെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്നും കാര്‍ നിര്‍ത്താതെ പോയി. ബിജുവിന്റെ ഇടപെടുലുണ്ടായെങ്കിലും പോലീസില്‍ പരാതി നല്‍കിയിരുന്നു. കാറിന്റെ നമ്പര്‍ അറിയാത്തതിനാല്‍ അന്വേഷണം കാര്യമായി നടന്നില്ല. ആശുപത്രിയിലെത്തിയ ബിജു സുഹൃത്തിന്റേതാണു കാര്‍ എന്നും അവര്‍ എന്തു സഹായവും ചെയ്യാന്‍ തയാറാണെന്നും പരാതിപ്പെടരുതെന്നും ആവശ്യപ്പെട്ടു.
രാധയുടെ മരണത്തോടെയാണ് ഈ സംഭവങ്ങള്‍ പുറത്തറിയുന്നതു തന്നെ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























