നയന്‍താരയ്ക്കും സുഹാസിനിക്കും മാധ്യമങ്ങളെ പേടി

പ്രമുഖ വാരികയില്‍ കവര്‍ഫോട്ടോ വന്നത് കൊണ്ടാണ് നയന്‍താര സിനിമയിലെത്തിയത്. എന്നാല്‍ താരറാണിയായതോടെ മാധ്യമങ്ങളെ കാണാന്‍ താരം താല്‍പര്യം കാണിക്കുന്നില്ല. മലയാള സിനിമയില്‍ കരാര്‍ ഒപ്പിടുമ്പോഴും നയന്‍സ് വയ്ക്കുന്ന എഗ്രിമെന്റില്‍ ഒന്ന് മാധ്യമങ്ങളെ കാണില്ലെന്നും അഭിമുഖം അനുവദിക്കില്ലെന്നുമാണ്.
ഇത്തരം എഗ്രിമെന്റിനെ സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കും എതിര്‍ക്കാം സിനിമയെക്കുറിച്ചും കഥാപാത്രത്തെ കുറിച്ചും സംസാരിക്കണമെന്ന് വേണമെങ്കില്‍ നിര്‍ബന്ധം വയ്ക്കാം. എന്നാല്‍ താരങ്ങളെ ഭയന്ന് ആരും ഇത് ചെയ്യാറില്ല. അതേസമയം മലയാളത്തില്‍ നയന്‍താരയ്ക്ക് അടുപ്പമുളള മാധ്യമപ്രവര്‍ത്തകര്‍ വളരെ കുറവാണ്. മുമ്പ് അടുപ്പമുണ്ടായിരുന്ന ചിലര്‍ക്ക് അഭിമുഖം നല്‍കിയിരുന്നു.
നീണ്ട ഇടവേള്ക്ക് ശേഷം സാള്‍ട്ട് മാംഗോ ട്രീയില്‍ അഭിനയിക്കാനെത്തിയ സുഹാസിനിയും ആവശ്യപ്പെട്ടത് മാധ്യമങ്ങളെ കാണില്ലെന്നായിരുന്നു. ഇവരുടെ സിനിമകള്‍ കാണുന്ന പ്രേക്ഷകരോട് സ്‌നേഹപൂര്‍വം രണ്ട് വാക്ക് സംസാരിക്കാന്‍ എന്തിന് മടിക്കുന്നെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എന്നാല്‍ ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കാന്‍ സുഹാസിനിക്ക് താല്‍പര്യമില്ല.
പലപ്പോഴും കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ് പല റിപ്പോര്‍ട്ടര്‍മാര്‍ ചെയ്യുന്നതെന്ന് സുഹാസിനി ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു പരിധി വരെ ശരിയാണ്. പലപ്പോഴും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചില ചാനലുകളും പത്രങ്ങളും അനാവശ്യ വിവാദങ്ങളും ഗോസിപ്പുകളും സൃഷ്ടിക്കുന്നത് പതിവാണെന്ന് മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha