അധികൃതരുടെ മാനസിക പീഡനം മൂലം ചേര്‍ത്തല സ്വദേശിയായ കായികാധ്യാപകന്‍ ആത്മഹത്യ ചെയ്തു

സ്‌കൂള്‍ അധികൃതരുടെ മാനസിക പീഡനം മൂലം കായികാധ്യാപകന്‍ ആത്മഹത്യ ചെയ്തു. മാറഞ്ചേരി ഹൈസ്‌കൂളിലെ കായികാധ്യാപകന്‍ സെബാസ്റ്റ്യനാണ് ആത്മഹത്യ ചെയ്തത്. ചേര്‍ത്തല സ്വദേശിയായ സൊബാസ്റ്റ്യന്‍ സ്വന്തം വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്‌കൂളില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചന. ഇതു സംബന്ധമായ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha