നോട്ട് , റേഷന്‍ പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുഡിഎഫ് എംഎല്‍എമാര്‍ സത്യഗ്രഹം നടത്തും

നോട്ട്, റേഷന്‍ പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ ഡിസംബര്‍ 14ന് ഡല്‍ഹിയില്‍ സത്യഗ്രഹം നടത്തും. കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
നോട്ട് പ്രതിസന്ധി കാരണം സംസ്ഥാനത്തെ കാര്‍ഷിക, വാണിജ്യ, സാമ്ബത്തിക മേഖല ഒന്നാകെ തകര്‍ന്നിരിക്കുകയാണ്. ഗ്രാമങ്ങളില്‍ സാധാരണക്കാരുടെ ആശ്രയമായിരുന്ന സഹകരണമേഖലയെയും കേന്ദ്രം തകര്‍ക്കുകയാണ്. ഇതോടൊപ്പം, കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണവും താളംതെറ്റി. കേന്ദ്രത്തില്‍ നിന്ന് സംസ്ഥാന ഗവണ്‍മെന്റ് ആവശ്യത്തിന് അരി ചോദിച്ച് വാങ്ങാത്തതിനാലാണ് റേഷന്‍ വിതരണം താളംതെറ്റിയത്.
സാധാരണക്കാരുടെ ജീവിതം കടുത്ത ദുരിതത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് യുഡിഎഫ് സമരപരിപാടികളിലേക്ക് കടക്കുന്നതെന്ന് യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തല യോഗത്തിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് വിശീദകരിച്ചു.
https://www.facebook.com/Malayalivartha