തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകള്‍ എറണാകുളത്തുനിന്നുള്ള രാത്രി സര്‍വ്വീസുകള്‍ നിര്‍ത്തി

തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ എറണാകുളത്തു നിന്നുള്ള രാത്രി സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു. തുത്തുകുടി, തിരുനെല്‍വേലി സര്‍വ്വീസ് മാത്രമായിരിക്കും രാത്രി അയക്കുക. കോട്ടയം വഴിയും പാലക്കാട് വഴിയുമുള്ള മധുര സര്‍വ്വീസുകളും രണ്ട് സേലം സര്‍വ്വീസുകളും റദ്ദാക്കി. ഉച്ചയ്ക്ക് പുറപ്പെട്ട പോണ്ടിച്ചേരി, വേളാങ്കണ്ണി, ചെന്നൈ സര്‍വ്വീസുകള്‍ പാലക്കാട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരിക്കുകയാണ്. കോയന്പത്തൂരില്‍ നിന്നും അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ സര്‍വ്വീസ് തുടരുകയുള്ളു.
കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍ തമിഴ്നാട്ടില്‍ നിന്നും ഓപ്പറേറ്റ് ചെയ്യുന്നില്ല.
അതേസമയം കെഎസ്‌ആര്‍ടിസിയുടെ മധുര സര്‍വ്വീസുകളും കോയന്പത്തൂര്‍ ബസും പതിവുപോലെ അയച്ചിട്ടുണ്ട്. പ്രശ്നമുണ്ടാകുകയാണെങ്കില്‍ കുമളിയിലും പാലക്കാടും നിര്‍ത്തണമെന്ന ധാരണയിലാണ് സര്‍വ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്.
https://www.facebook.com/Malayalivartha