പ്രമുഖര്‍ കുടുങ്ങുന്നു..കടകംപള്ളി ബാങ്കില്‍ ആദായനികുതി പരിശോധന തകൃതി കണക്കുകള്‍ കൂട്ടിമുട്ടിക്കാനാകാതെ അധികൃതര്‍ പാടുപെടുന്നു

സഹകരണപ്രസ്ഥാനങ്ങള്‍ക്ക്‌വേണ്ടി എല്‍ഡിഎഫിനൊപ്പം സമരമുഖത്തെത്തി ബിടീമായിക്കളിച്ച ചെന്നിത്തയും യുഡിഎഫും വെട്ടില്‍. പ്രമുഖ മന്ത്രിയുടെ കടകംപള്ളി ബാങ്കിലെ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണനിക്ഷേപത്തെക്കുറിച്ച് പ്രതികരിക്കാനാകാതെ പ്രതിപക്ഷ നേതാവ്. കടകംപള്ളി ബാങ്കില്‍ ആദായനികുതിവകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പരിശോധന തുടരുന്നു.
ഒരു മന്ത്രിയടക്കം നിരവധി പ്രമുഖ നേതാക്കള്‍ക്ക് തലസ്ഥാനത്തെ ഒരു പ്രമുഖ സഹകരണബാങ്കില്‍ അനധികൃത നിക്ഷേപമുള്ളതായി കണ്ടെത്തിയെന്നുള്ള എക്‌സ്‌ക്ലൂസീവ് വാര്‍ത്തയാണ് മംഗളം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പ് ബാങ്കുകളില്‍ മിന്നല്‍ പരിശോധനയ്ക്കു തീരുമാനിച്ചത്. നൂറോളം അക്കൗണ്ടുകളില്‍ ഞെട്ടിക്കുന്ന നിക്ഷേപങ്ങളാണുള്ളത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ െകെമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം അന്വേഷണം തുടങ്ങി. സംശയനിഴലിലുള്ള നിക്ഷേപകരെ ഉടന്‍ ചോദ്യം ചെയ്യും. എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ തലസ്ഥാന ജില്ലയില്‍ നിന്നുള്ള മന്ത്രിയാണിതെന്നുള്ള ആഭ്യൂഹങ്ങളും ഇപ്പോള്‍ ശക്തമായിരിക്കുകയാണ്. ഇതോടെ സഹകരണ വിഷയത്തില്‍ വന്‍പ്രതിഷേധം ഉയര്‍ത്തുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയമെന്ന വിഷയവുമായി ബിജെപി നേതാക്കള്‍ എത്തുകയാണ്. കേരളത്തിന്റെ സമരം പൊള്ളയെന്നും സിപിഎമ്മിന് ഒളിക്കാന്‍ പലതുമുണ്ടെന്ന കുമ്മനത്തിന്റെ നിലപാടിനും ശക്തിലഭിക്കും. കോണ്‍ഗ്രസിന്റെ തളര്‍ച്ചയില്‍ സജീവ പ്രതിപക്ഷം തെങ്ങളാണെന്ന ബിജെപിയുടെ വാദത്തിനും ഊര്‍ജ്ജം പകരും. എന്നാല്‍ വിഷയത്തില്‍ സിപിഎം മൗനം ഭജിക്കുകയാണ്. എന്നാല്‍ കേന്ദ്രത്തിന്റെ കൈയ്യിലുള്ള ഏജന്‍സികളെ ഇറക്കി സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാനുള്ള തുറുപ്പുചീട്ടായാണ് ബിജെപി ഇതിനെ കാണുന്നത്.
കടകംപള്ളി സര്‍വ്വീസ് സഹകരണ ബാങ്കിലെ പരിശോധനയിലാണ് മന്ത്രിയുടെ കള്ളപ്പണ നിക്ഷേപം പിടിച്ചതെന്ന് വ്യക്തമായി. മന്ത്രിയുടെ ഭാര്യയുടെ പേരിലും നിക്ഷേപമുണ്ട്. ഈ ബാങ്കിലെ പല നിക്ഷേപങ്ങളുടേയും അക്കൗണ്ടുകാരുടെ വിവരങ്ങള്‍ അജ്ഞാതമാണ്. മന്ത്രിയുടെ അടുപ്പക്കാരനും സിപിഐ(എം) യുവ നേതാവുമായുള്ള ബിനാമി ബന്ധവും ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. അതിന് ശേഷം പേരുവിവരങ്ങള്‍ പുറത്തുവിടാമെന്ന് ആദായ നികുതി വകുപ്പ് പറഞ്ഞിരിക്കുന്നത്.
നവംബര്‍ എട്ടിനു രാത്രി എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നോട്ട് പിന്‍വലിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ജില്ലയില്‍ സായാഹ്‌ന ശാഖകളുള്ള ബാങ്കുകളില്‍ അന്നു രാത്രി വന്‍തോതില്‍ നിക്ഷേപവും കറന്‍സിമാറ്റവും നടന്നു. ഇതു സംശയകരമാണെന്നു വിലയിരുത്തിയാണ് ബാങ്ക് ശാഖകളിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ചില ശാഖകളില്‍ ജീവനക്കാരുടെ ഒത്താശയോടെയായിരുന്നു ഇടപാടുകള്‍. രാത്രി വൈകിയാണ് പല ശാഖകളും അടച്ചത്. മന്ത്രിയുടെയും അദ്ദേഹത്തിന്റെ അനുയായികളുടെയും അക്കൗണ്ടുകളും നിക്ഷേപങ്ങളും സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുകയാണ്.
ചില റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരുടെ നിക്ഷേപങ്ങളും ഇക്കൂട്ടത്തില്‍ പരിശോധിക്കുന്നുണ്ട്. കോടികളുടെ കള്ളപ്പണം നിക്ഷേപമാണ് തലസ്ഥാനത്തെ ബാങ്കില്‍ നിന്നു കണ്ടെടുത്തത്. മന്ത്രിയുടെ പേരിലും ബിനാമി പേരിലും തിട്ടപ്പെടുത്താന്‍ കഴിയാത്ത തരത്തിലുള്ള നിക്ഷേപമാണുള്ളതെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ബാങ്കില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും നടത്തിയ മിന്നല്‍ പരിശോധനയിലാണ് കോടിക്കണക്കിനു രൂപയുടെ അവിഹിത നിക്ഷേപം കണ്ടെത്തിയത്. വിശദമായ പരിശോധന തുടരുകയാണ്.
സഹകരണ ബാങ്കില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബാങ്കില്‍ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോപണത്തിന് ഇരയായ മന്ത്രി തനിക്ക് തനിക്ക് സഹകരണ ബാങ്കില്‍ ഇത്രയേറെ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതുകൊണ്ടാണ് ഭാര്യയുടേയും മന്ത്രിയുടേയും പേരിലെ നിക്ഷേപങ്ങളുടെ കള്ളപ്പണത്തിന്റെ പരിധിയില്‍ കൊണ്ടു വരുന്നത്. കോടികളുടെ നിക്ഷേപം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നല്‍കുന്ന സൂചന. ഈ മന്ത്രിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ലക്ഷം രൂപയില്‍ താഴെ സഹകരണ നിക്ഷേപത്തിന്റെ കാര്യം പറയുന്നത്. ഇത് കടകംപള്ളി ബാങ്കിലേതുമാണ്. ഏതായാലും സംഭവം കത്തുകയാണ് ഇതില്‍ പ്രതിപക്ഷത്തിന്റേയും മുഖ്യന്റെയും നിലപാടുകള്‍ നിര്‍ണായകമാകുമെന്നതില്‍ തര്‍ക്കമില്ല. വിഷയത്തില്‍ സിപിഎം വെള്ളംകുടിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
https://www.facebook.com/Malayalivartha