സിപിഎം ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ പെട്രോള്‍ ബോംബേറ്

സിപിഎം പാലക്കാട് ജില്ലാകമ്മറ്റി ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. രാത്രി 12 മണിയോടെയാണ് നാലംഗ സംഘം ആക്രമണം നടത്തിയത്. സംഭവത്തില്‍ എന്‍. എന്‍. കൃഷ്ണദാസിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. രണ്ട് പെട്രോള്‍ ബോംബുകളാണ് അജ്ഞാതസംഘം എറിഞ്ഞത്.
സംഭവ സമയത്ത് ഓഫീസിലുണ്ടായിരുന്ന ഓഫീസ് സെക്രട്ടറി ഉടന്‍തന്നെ പുറത്തിറങ്ങിയെങ്കിലും അക്രമികള്‍ സ്ഥലം വിട്ടിരുന്നു. പ്രദേശത്ത് ബിജെപി സിപിഎം സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു.
നേരത്തെ തിരുവനന്തപുരത്തെ ബിജെപി ഓഫീസിനു നേര്‍ക്കും സമാന രീതിയിലുള്ള ബോംബാക്രമണമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha