ബാങ്കുകളുടെ തുടര്‍ച്ചയായ അവധി വീണ്ടും; ശനിയാഴ്ച മുതല്‍ മൂന്നുദിവസം ബാങ്കില്ല, ജനങ്ങള്‍ നെട്ടോട്ടമോടുന്നു

ബാങ്കുകളുടെ തുടര്‍ച്ചയായ അവധി വീണ്ടും. ശനിയാഴ്ച മുതല്‍ മൂന്നു ദിവസങ്ങളാണ് അവധി വരുന്നത്. ഇത് ജനജീവിതത്തെ താറുമാറാക്കുന്നു. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ അവധി ദിനങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കുമ്പോള്‍ പണത്തിന് ജനത്തിന്റെ ഓട്ടം കൂടും. ഭൂരിഭാഗം എ.ടി.എമ്മുകളിലും പണമില്ലാത്തതും അത്തരത്തില്‍ പിന്‍വലിക്കുന്നതിലെ നിയന്ത്രണവും പ്രതിസന്ധി സൃഷ്ടിച്ചേക്കും.
പണമുള്ള എ.ടി.എമ്മുകള്‍ മിക്കതും വെള്ളിയാഴ്ച രാത്രിയോടെ കാലിയാകാനാണ് സാധ്യത. നോട്ട് അസാധുവാക്കല്‍ ഒരു മാസം പിന്നിടുമ്പോള്‍ ബാങ്കുകളില്‍ പണക്ഷാമം രൂക്ഷമാകുകയാണെന്ന് ജീവനക്കാര്‍ പറയുന്നു. 24,000 അനുവദിക്കുന്നത് ചുരുക്കം ചില ബാങ്കുകളാണ്. തൃശൂര്‍ നഗരത്തില്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളിലൊന്നില്‍ ഇന്നലെ 2,000 രൂപയാണ് അനുവദിച്ചത്. എസ്.ബി.ഐ മെയിന്‍ ബ്രാഞ്ചില്‍ പലയിടത്തുനിന്ന് പണം കൊണ്ടുവന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ്. പാലക്കാട്ടുനിന്നും കുന്നംകുളത്തുനിന്നും മലപ്പുറത്തെ തിരൂരില്‍നിന്നും പണം കൊണ്ടുവന്ന് ശാഖയിലും മറ്റ് ശാഖകളിലേക്കും പങ്കുവെച്ചു.
https://www.facebook.com/Malayalivartha