ഭാഗ്യം ബാക്കി വന്നു; എബിന്‍ കോടീശ്വരനായി

ഭാഗ്യം എപ്പോള്‍ എങ്ങനെവരുമെന്ന് പറയാനാകില്ല. എല്ലാത്തിനും ഒരു സമയം അത്രമാത്രം. വില്‍ക്കാതെ ബാക്കി വന്ന ലോട്ടറിയിലൂടെ എബിനെ ഭാഗ്യദേവത കോടീശ്വനാക്കി! ലോട്ടറി വില്‍പനക്കാരനായ കടപ്ലാമറ്റം ഞൊട്ടംമലയില്‍ ബി.എബിനാണ് (സുബിന്‍ 27) ഇന്നലെ നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ.
കുറവിലങ്ങാട് പഞ്ചായത്തു ബസ്സ്റ്റാന്‍ഡിലെ സെന്റ് മേരീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നു ചില്ലറ വില്‍പനയ്ക്കായി എബിനെടുത്ത 150 ടിക്കറ്റുകളിലൊന്നിനാണു സമ്മാനം. കടപ്ലാമറ്റം പള്ളിക്കു സമീപം പത്തു സെന്റ് സ്ഥലത്തു ചെറിയൊരു വീടാണ് എബിനു സ്വന്തമായുള്ളത്. പന്തല്‍പ്പണിക്കാരനായ എബിന്‍ രണ്ടരമാസം മുന്‍പാണു ലോട്ടറി വില്‍പന ആരംഭിച്ചത്. ധനുജയാണു ഭാര്യ. ഒരു മകളുണ്ട്.
https://www.facebook.com/Malayalivartha