മത്സ്യത്തിന്റെ ചെകിളക്കുള്ളില്‍ സിറിഞ്ച്

മല്‍സ്യ വ്യാപാരിയില്‍ നിന്ന് വാങ്ങിയ മത്സ്യത്തിന്റെ ചെകിളക്കുള്ളില്‍ സിറിഞ്ച് കണ്ടെത്തി. മരുന്ന് പ്രയോഗമെന്ന് സംശയം. വിമുക്തഭടന്‍ തിരുവന്‍വണ്ടൂര്‍ കല്ലിശ്ശേരി കള്ളിക്കാട്ടില്‍ പാപ്പച്ചന്‍ (62) ഇന്നലെ രാവിലെ കല്ലിശ്ശേരി ജംഗ്ഷനു സമീപമുള്ള വഴിയോര മത്സ്യ വ്യാപാരിയില്‍ നിന്നും വാങ്ങിയ റോക്കറ്റ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഒന്നരക്കിലോ തൂക്കം വരുന്ന മത്സ്യത്തിന്റെ ചെകിളക്കുള്ളിലാണ് സിറിഞ്ച് കണ്ടെത്തിയത്. വാങ്ങിയ മത്സ്യം പാകം ചെയ്യാന്‍ മുറിച്ചപ്പോഴാണ് സാധാരണ കുത്തിവയ്പിന് ഉപയോഗിക്കുന്ന തരത്തിലുള്ള സിറിഞ്ച് സൂചിയുള്‍പ്പെടെ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ സിറിഞ്ചിനുള്ളില്‍ ചുവപ്പു നിറത്തിലുള്ള ഏതോ ദ്രാവകം കണ്ടെത്തി. ഇതോടെ ആശങ്കയിലായ പാപ്പച്ചന്‍ ആലപ്പുഴ ഡിഎംഒയില്‍ പരാതി നല്‍കി. അധികൃതരുടെ പരിശോധന പ്രതീക്ഷിച്ച് മത്സ്യം വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ് പാപ്പച്ചന്‍.
https://www.facebook.com/Malayalivartha