കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന് ആദരാഞ്ജലിയുമായി ബിനോയ് വിശ്വം

നിലമ്പൂര്‍ വനത്തില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവിന് ആദരാഞ്ജലി അര്‍പ്പിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയാണ് ആദരാഞ്ജലി അര്‍പ്പിച്ചത്.
ഇടതുപക്ഷം ഭരിക്കുമ്പോള്‍ പൊലീസ് വലതുപക്ഷമാകരുതെന്ന് അദ്ദേഹം വ്യക്തമാക്കി. മാവോയിസ്റ്റുകളുടെ രാഷ്ട്രീയത്തോടു വിയോജിപ്പുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റ് സഖാക്കളെ വെടിവച്ചുവീഴ്ത്തരുത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് കുപ്പു ദേവരാജിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയതെന്നും ബിനോയ് വിശ്വം അറിയിച്ചു.
അതേസമയം, മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്നു സംസ്‌കരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട അജിതയുടെ മൃതദേഹം ഇന്നു സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. വരുന്ന ബുധനാഴ്ച വരെ സംസ്‌കരിക്കരുതെന്നാണ് കോടതി ഉത്തരവ്. മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അജിതയുടെ സുഹൃത്ത് ഭഗവത് സിങ്ങാണ് ഹര്‍ജി നല്‍കിയത്. കുപ്പു ദേവരാജിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി.
https://www.facebook.com/Malayalivartha


























