നാളെ മുതല്‍ മൂന്ന് ദിവസത്തേക്ക് ബാങ്ക് അവധി, മൂന്ന് ദിവസത്തെ അവധി ജനങ്ങളെ വലയ്ക്കും

ജനങ്ങള്‍ക്ക് തിരിച്ചടിയേകി ബാങ്കുകള്‍ മൂന്ന് ദിവസത്തേക്ക് അടഞ്ഞുകിടക്കും. രണ്ടാം ശനി, ഞായര്‍, നബിദിനം എന്നീ ദിവസങ്ങള്‍ പ്രമാണിച്ചാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുക. ബാങ്ക് അവധിയായതിനാല്‍ എടിഎമ്മിലെ പണവും വെള്ളിയാഴ്ച അര്‍ധരാത്രിയോടെ തീരാനാണ് സാധ്യത. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനുമായി പതിനായിരക്കണക്കിന് ആളുകളാണ് ദിവസവും ബാങ്കിനുമുന്നില്‍ ക്യൂ നില്‍ക്കുന്നത്.
മൂന്ന് ദിവസത്തെ അവധി ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ വയ്ക്കുമെന്നുറപ്പാണ്. ജനത്തിരക്ക് കാരണം ബാങ്കുകള്‍ പതിവിലും നേരത്തെ തുറക്കുകയും രാത്രി വൈകുന്നതുവരെ പ്രവര്‍ത്തിക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയായിരുന്നു.
അതേസമയം, അസാധുവാക്കിയ 500 രൂപ നോട്ടുകളുടെ ഉപയോഗം ഡിസംബര്‍ 10 ശനിയാഴ്ച അര്‍ധരാത്രിവരെ മാത്രമായിരിക്കും.
https://www.facebook.com/Malayalivartha