ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഭക്ഷണ സാധനങ്ങള്‍ പത്രക്കടലാസില്‍ പൊതിയുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി. ഭക്ഷണം വൃത്തിയായി പാകം ചെയ്താലും ഇത് പത്രക്കടലാസില്‍ പൊതിഞ്ഞാല്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും എഫ് എസ് എസ് എ ഐ പറയുന്നു. പത്രത്തിലെ അച്ചടി മഷിയാണ് ഭക്ഷണത്തെ വിഷമയമാക്കുന്നത്.
ആരോഗ്യത്തിന് ഹാനികരമായ നിറങ്ങളും രാസപദാര്‍ഥങ്ങളുമാണ് മഷിയില്‍ അടങ്ങിയിരിക്കുന്നത്. പത്രത്തിലോ കാര്‍ബോര്‍ഡ് പെട്ടികളിലോ പൊതിയുന്ന ഭക്ഷണം വിഷലിപ്തമാകും. ഈ ഭക്ഷണം കഴിച്ചാല്‍ ദഹനം സംബന്ധിച്ച അസുഖങ്ങള്‍ക്ക് കാരണമാകും. ക്യാന്‍സര്‍ അടക്കമുള്ള മാരകമായ അസുഖങ്ങള്‍ക്കും ഇത് വഴിവയ്ക്കുമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കുന്നു.
കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയുടെ നിര്‍ദേശപ്രകാരം ഫുഡ് റെഗുലേറ്ററി അതോറിറ്റി ഭക്ഷണപദാര്‍ഥങ്ങള്‍ അച്ചടിമഷിപുരണ്ട കടലാസുകളില്‍ പൊതിയുന്നതിനെതിരെ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ്. വഴിയോരക്കച്ചവടക്കാര്‍ ഇത്തരത്തില്‍ പത്രക്കടലാസുകളില്‍ ഭക്ഷണം പൊതിഞ്ഞ് നല്‍കുന്നത് വ്യാപകമാണ്. ഇത് ഹാനികരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകളില്‍നിന്നും വഴിയോരക്കച്ചവടക്കാരെ പിന്തിരിപ്പിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ജെ.പി നഡ്ഡ പറഞ്ഞു.
https://www.facebook.com/Malayalivartha