കെഎസ്ആര്‍ടിസി വായ്പാ നടപടികള്‍ അനിശ്ചിതമായി നീളുന്നു; പണയം വയ്ക്കാനുള്ള ഡിപ്പോകള്‍ തീരുമാനമായില്ല

കെഎസ്ആര്‍ടിസിക്കു നൂറു കോടി രൂപയുടെ വായ്പ അനുവദിക്കാന്‍ കാനറ ബാങ്ക് തീരുമാനിച്ചെങ്കിലും പണയം വയ്ക്കാനുള്ള ഡിപ്പോകളുടെ കാര്യത്തില്‍ അന്തിമ ധാരണയാകാത്തതിനാല്‍ വായ്പാ നടപടികള്‍ അനിശ്ചിതമായി നീളുന്നു. ശമ്പളവും പെന്‍ഷനും നല്‍കാന്‍ നൂറു കോടിയോളം രൂപ അടിയന്തിരമായി വേണ്ട കോര്‍പറേഷന് ആദ്യ കടമ്പ താണ്ടാന്‍ സാധിച്ചെങ്കിലും ഇപ്പോള്‍ വായ്പ ലഭിക്കാത്ത സ്ഥിതിയാണ്.
ഭരണപക്ഷ തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പെടെ പണിമുടക്കിലേക്കു നീങ്ങുമ്പോഴാണു മാനേജ്‌മെന്റ് തലത്തില്‍ കൃത്യമായ രേഖകളുടെ അഭാവം കോര്‍പറേഷനു വിനയാവുന്നത്. വായ്പ നല്‍കാന്‍ കാനറ ബാങ്ക് സമ്മതിച്ചെങ്കിലും കോര്‍പറേഷന്‍ ഈടു നല്‍കേണ്ട ഡിപ്പോകള്‍ സംബന്ധിച്ചു ധാരണയായില്ല. 27 ഡിപ്പോകളും അവിടെ നിന്നുള്ള വരുമാനവും ബാങ്ക് കണ്‍സോര്‍ഷ്യത്തിന് ഇപ്പോഴേ പണയത്തിലാണ്.
അന്‍പത്തി രണ്ടോളം ഡിപ്പോകള്‍ എസ്ബിഐയിലും സഹകരണ ബാങ്കുകളിലും പണയത്തിലാണ്. ഇതിനു പുറമെ നൂറു കോടി രൂപ വായ്പ എടുക്കേണ്ടി വരുമ്പോള്‍ ഏതൊക്കെ ഡിപ്പോകള്‍ പണയപ്പെടുത്തണം ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്.
https://www.facebook.com/Malayalivartha