ഫെഡറല്‍ ബാങ്ക് ശാഖയില്‍ വന്‍ തീപിടുത്തം

ആലപ്പുഴ കണ്ണംവര്‍ക്കി പാലത്തിനു സമീപത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വന്‍ തീപിടുത്തം. പത്ത് കമ്പ്യൂട്ടറുകളും മേശയും കസേരയും കത്തി നശിച്ചു. സ്‌ട്രോങ്ങ് റൂമിലേക്ക് തീപടരാഞ്ഞതിനാല്‍ പണവും ആഭരണങ്ങളും അഗ്‌നിക്കിരയായില്ല.
രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ബാങ്കിനുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ട നാട്ടുകാര്‍ ബാങ്ക് അധികൃതരെ വിവരമറിയിച്ചു. ജിവനക്കാരെത്തി ബാങ്ക് തുറന്നപ്പോള്‍ തീ പടരുന്നതാണ് കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്‌സിനെയും പൊലീസിനെയും വിവരമറിയിച്ചു.
എടിഎം കണ്‍ട്രോള്‍ റൂമിനോട് ചേര്‍ന്നാണ് ആദ്യം തീപിടിച്ചത്. പിന്നീട് ഇത് മുറിയിലേക്ക് പടരുകയായിരുന്നു. ആലപ്പുഴയില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റും പൊലീസും ചേര്‍ന്ന് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്.
പത്ത് കമ്പ്യൂട്ടറുകളും അനുബന്ധ സാമഗ്രികളും തീപിടിത്തത്തില്‍ നശിച്ചു. ശാഖയിലെ മേശയും കസേരയും അഗ്‌നിക്കിരയായി. തീ സ്‌ട്രോങ് റൂമിലേക്ക് പടരാതിരുന്നതിനാല്‍ പണത്തിലും ആഭരണങ്ങള്‍ക്കും കേടുപാടുണ്ടായില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.
ഒരു വര്‍ഷം മുന്‍പാണ് പുതിയ കെട്ടിടത്തില്‍ ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്. കമ്പ്യൂട്ടറുകള്‍ നശിച്ചെങ്കിലും രേഖകളൊന്നും നഷ്ടപ്പെടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha