വിജിലന്‍സ് തത്തയെ വേട്ടയാടുന്നു?

വിജിലന്‍സ് തത്തയ്ക്കും കൂട്ടിലെ ചൂട് സഹിക്കാന്‍ പറ്റുന്നില്ല. ജേക്കബ് തോമസിനെതിരെയുള്ള കേസുകള്‍ ശക്തമാണ്. ധനവകുപ്പ് പോര്‍ട്ട് ട്രസ്റ്റ് അഴിമതിയുമായി ബന്ധപ്പെട്ട ഫയലില്‍ അനേ്വഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പണത്തിന് ഒരുങ്ങുകയാണ്. ഇതിനെതിരെയാണ് ജേക്കബ് തോമസ് പൊട്ടിത്തെറിക്കുന്നത്. ധനവകുപ്പിനെതിരെ അതിശക്തമായ നിലപാടുമായി ജേക്കബ് തോമസ് രംഗത്തെത്തി. തന്നോട് പ്രതികാരം തീര്‍ക്കുകയാണെന്നും ധനവകുപ്പ് സെക്രട്ടറി കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന റിപ്പോര്‍ട്ട് നല്കിയിട്ടും ജേക്കബ് തോമസിനെ വിടാന്‍ ധനവകുപ്പ് ഒരുക്കമല്ല. ലോക അഴിമതി വിരുദ്ധ ദിനത്തിന് തലേന്നാണ് എബ്രഹാം നിരപരാധിയാണെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് കൈമാറിയത്.
ഉന്നതതല ഇടപെടലാണ് കെ.എം. എബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്‍കാന്‍ ജേക്കബ് തോമസിനെ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയും ധനമന്ത്രിയും ഉള്‍പ്പെടെയുള്ളവര്‍ എബ്രഹാമിനെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യമൊന്നും ജേക്കബ് തോമസ് വഴങ്ങിയില്ല. അതേസമയം കേസില്‍നിന്നും തന്നെ ഒഴിവാക്കിയില്ലെങ്കില്‍ താന്‍ സ്ഥാനം ഒഴിയുമെന്ന് എബ്രഹാം ഭീഷണിപ്പെടുത്തിയിരുന്നു.
ഐ.എന്‍.റ്റി.യു.സി. സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോമോന്‍ പുത്തന്‍പുരയ്ക്കലിനെ കൊണ്ട് എബ്രഹാമിനെതിരെ കേസ് കൊടുപ്പിച്ചത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്യപ്പെട്ടത്. തുടര്‍ന്ന് അനേ്വഷണത്തിന് ഉത്തരവിട്ടു.
കെ.എം. എ്രബഹാം ജേക്കബ് തോമസിന്റെ ഒന്നാം നമ്പര്‍ ശത്രുവാണ്. എബ്രഹാമിനെതിരായി വിവിധ കേസുകള്‍ ജേക്കബ് തോമസ് അനേ്വഷിക്കുന്നുണ്ട്. പലതും കഴമ്പില്ലാത്തതാണ്. ധന സെക്രട്ടറി വീട്ടിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ വീട് അളക്കാന്‍ ഉദേ്യാഗസ്ഥരെ അയച്ചത് ജേക്കബ് തന്നെയാണ്.
ധന സെക്രട്ടറിയെ പോലൊരാളെ എന്തിനാണ് ഇങ്ങനെ അപമാനിച്ചതെന്ന് വ്യക്തമാക്കാനുള്ള ബാധ്യത ജേക്കബിനുണ്ട്. പലപ്പോഴും ജേക്കബ് തോമസ് വ്യക്തിപരമായ വിരോധം തീര്‍ക്കുന്നു എന്ന ആരോപണവും ശക്തമാണ്. താനിരുന്ന വകുപ്പുകളിലെ ഫയലുകളെല്ലാം പരിശോധയ്ക്കു വിധേയമാക്കുന്നെന്ന പരാതിയുമായി മുഖ്യമന്ത്രിയെയും, ചീഫ് സെക്രട്ടറിയേയും സമീപിച്ചു കഴിഞ്ഞു ജേക്കബ് തോമസ്.
https://www.facebook.com/Malayalivartha