സഹകരണത്തിന്റെ നേരറിയാന്‍ സിബിഐ വന്നേക്കും..

സംസ്ഥാനത്തെ സഹകരണ ബാങ്കകളിലുള്ള വ്യാജ നിക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ സി ബി ഐ വന്നേക്കും. ആദായ നികുതി വകുപ്പ് വന്‍ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിലാണ് കേസ് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കാല്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്.
ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഇതു സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രിയുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. തലസ്ഥാനത്തെ ബാങ്കുകളില്‍ മാത്രം കോടികളുടെ നിക്ഷേപമാണ് കണ്ടെത്തിയിരിക്കുന്നത്. തലസ്ഥാനത്തെ ഒരു ബാങ്കില്‍ നടത്തിയ അന്വേഷണമാണ് ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ആദായ നികുതി വകുപ്പിനെ പ്രേരിപ്പിച്ചത്. ബാങ്കില്‍ നടന്ന റെയ്ഡില്‍ കൂടുതല്‍ രേഖകള്‍ പിടിച്ചെടുത്തു.
കേരളത്തിലെ സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നു കണ്ടെത്താനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാരിനുണ്ട്. കാരണം, നോട്ടു വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ പരമാവധി ബുദ്ധിമുട്ടിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. ഇടതു വലതു മുന്നണികള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് മുന്നണികള്‍ക്കും കള്ള പണ നിക്ഷേപം ഉണ്ടെന്ന് കണ്ടെത്തിയാല്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിനു തത്കാലം മുഖം രക്ഷിക്കാന്‍ കഴിയുകയുള്ളു. ഇക്കാര്യം സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സി ബി ഐ വരികയാണെങ്കില്‍ ഇരുമുന്നണികളും നന്നായി ബുദ്ധിമുട്ടും. ഇരു മുന്നണികള്‍ക്കും സഹകരണ ബാങ്കുകളില്‍ വന്‍തോതില്‍ നിക്ഷേപമുണ്ട്. അക്കൗണ്ടുകള്‍ വ്യാജമാണെന്ന് മനസിലാക്കിയാല്‍ അത് കണ്ടു കെട്ടുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രവേശിക്കും.
https://www.facebook.com/Malayalivartha