മന്ത്രി എം എം മണി വീണ്ടും; മോദിയെ രാഷ്ട്രപതി പിന്തുണച്ചത് ശരിയായില്ല

രാഷ്ട്രപതിക്കെതിരെ വിമര്‍ശനവുമായി വൈദ്യുതി വകുപ്പു മന്ത്രി എം.എം. മണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തട്ടിപ്പു ഭരണത്തിനു പിന്തുണ നല്‍കുകയാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെന്ന് എം എം മണി ആരോപിച്ചു. എംപിമാരോടു ജോലി ചെയ്യാന്‍ നിര്‍ദേശിച്ച രാഷ്ട്രപതി, മോദി ചെയ്യുന്നതിലെ ശരികേടു ചൂണ്ടിക്കാട്ടാത്തത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ചെറുതോണിയില്‍ പറഞ്ഞു.
നോട്ട് പിന്‍വലിച്ചതിനെ ടാറ്റ, ബിര്‍ള, അംബാനി തുടങ്ങിയവരും കാശുള്ള നടന്മാരും മാത്രമാണു പിന്തുണയ്ക്കുന്നത്. സാധാരണ ജനങ്ങള്‍ക്ക് അതിനാകില്ല. നോട്ട് പിന്‍വലിച്ചതിനെ പല്ലും നഖവുമുപയോഗിച്ചു ജനങ്ങള്‍ പ്രതിരോധിക്കണം. ദരിദ്ര നാരായണന്മാരുടെ പിച്ചച്ചട്ടിയില്‍ കൈയ്യിട്ടുവാരി സമ്ബന്നന്മാര്‍ക്ക് കൊടുക്കുന്ന നയമാണ് ഇത്.
വെള്ളക്കാര്‍ പണ്ട് കക്കൂസില്‍ ഉപയോഗിക്കുന്ന കടലാസു പോലെയാണു ഇപ്പോഴത്തെ പുതിയ നോട്ടുകളെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന എംപിമാരുടെ നിലപാടിനെ രാഷ്ട്രപതി ചോദ്യം ചെയ്തത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha