ഇന്നു നബിദിനം; പ്രാര്‍ത്ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസികള്‍

പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1491ാം ജന്മദിനത്തിന്റെ ഭാഗമായി ഇസ്ലാംമത വിശ്വാസികള്‍ ഇന്നു നബിദിനം ആഘോഷിക്കുന്നു. അറബ് മാസം റബീഉല്‍ അവ്വല്‍ 12 ആണു മുഹമ്മദ് നബിയുടെ ജന്മദിനം. ഇതിന്റെ ഭാഗമായി പുലര്‍ച്ചെ പ്രഭാത നിസ്‌കാരത്തിനു മുമ്പേ പ്രാര്‍ഥനകളും പ്രവാചക പ്രകീര്‍ത്തനങ്ങളുമായി വിശ്വാസി ലോകം സന്തോഷ പ്രകടനത്തില്‍ പങ്കുചേരും.
പ്രവാചകനെ സ്‌നേഹിക്കാതെ വിശ്വാസത്തിനു പൂര്‍ണത കൈവരില്ലെന്നാണു മുസ്ലിം പണ്ഡിത ലോകത്തിന്റെ പക്ഷം. അതുകൊണ്ടു തന്നെ ഓരോ വിശ്വാസിയും തങ്ങളുടെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഈ മാസം പ്രവാചക പ്രകീര്‍ത്തനങ്ങളിലും നബിദിന ഘോഷയാത്രകളിലും പങ്കെടുക്കും.
റബീഉല്‍ അവ്വല്‍ മാസത്തിനു മുമ്പു തന്നെ മദ്രസകളിലും മതസ്ഥാപനങ്ങളിലും കലാമത്സരങ്ങള്‍ അരങ്ങേറും.
നബിദിനാഘോഷങ്ങള്‍ വിദ്യാര്‍ഥികളുടെ സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കാനുള്ള നല്ല അവസരമാണെന്നു തിരിച്ചറിഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മീലാദ് ദിനങ്ങളില്‍ കലാമത്സര പരിപാടികള്‍ നടത്താറുണ്ട്. ദഫ്, അറബന തുടങ്ങിയ കലാരൂപങ്ങള്‍ നബിദിന പരിപാടികളിലെ ഏറ്റവും ആകര്‍ഷകമായ ഇനങ്ങളാണ്.
https://www.facebook.com/Malayalivartha